എൻ എൽ സി കോട്ടയം ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ മെയ്‌ ദിന റാലിയും സമ്മേളനവും നടത്തി

കോട്ടയം : എൻ എൽ സി കോട്ടയം ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ മെയ്‌ ദിന റാലിയും സമ്മേളനവും നടത്തി. സ്റ്റാർ ജംഗ്ഷനിൽ നിന്നും ആരംഭിച്ച റാലി കോട്ടയം ഗാന്ധി സ്ക്വ യറിൽ സമാപിച്ചു. തുടർന്ന് നടന്ന സമ്മേളനം എൻ സി പി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സാബു മുരിക്കവേലി ഉദ്ഘാടനം ചെയ്തു. എൻ എൽ സി ജില്ലാ പ്രസിഡന്റ്‌ റഷീദ് കോട്ടപ്പള്ളി ആദ്യക്ഷത വഹിച്ചു.എൻ സി പി ജില്ലാ ജനറൽ സെക്രട്ടറി ബാബു കപ്പക്കാലാ, എൻ എൽ സി ജില്ലാ ഭാരവാഹികളായ പി എ സാലു, നാണപ്പൻ റ്റി കെ, എൻ സി ചാക്കോ, രഞ്ജനാഥ് എൻ, ജോയി ഉപ്പാണി, രഘുവരൻ, സുനിൽ എം പി, സുബൈർ കെ വി, ഇബ്രാഹിം പി എം, ശ്യാം പ്രകാശ് എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles