കിടങ്ങൂരിൽ വാഹനാപകടം : വാഗണറും ഗ്ലാൻസയും കൂട്ടിയിടിച്ചു : വാഗണർ തലകീഴായി മറിഞ്ഞു

കിടങ്ങൂർ : ഹൈവേ ജംഗ്ഷനിൽ ഇന്ന് പുലർച്ചെ 7 മണിയോടെ കൂടിയായിരുന്നു അപകടം നടന്നത് .മണർകാട് ഭാഗത്ത് നിന്നും പുണെയിലേക്ക് പോവുകയായിരുന്ന വാഗൺ ആർ കാറും, വാഗമണ്ണിലേക്ക് പോവുകയായിരുന്ന അതിരമ്പുഴ സ്വദേശികൾ സഞ്ചരിച്ച ടൊയോട്ട ഗ്ലാൻസ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു..ഇടിയുടെ ആഘാതത്തിൽ വാഗൺ ആർ തല കീഴായി മറിയുകയും ചെയ്തു…യാത്രക്കാരെ നിസാര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..കിടങ്ങൂർ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Advertisements

Hot Topics

Related Articles