കോത്തല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ചാന്ദ്രദിനം വിപുലമായി ആഘോഷിച്ചു

എസ് എൻ പുരം:
ജൂൺ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് കുട്ടികൾ സ്കൂളിൽ വിവിധ പരിപാടികൾ നടത്തി. ഹൈസ്കൂൾ വിഭാഗം കുട്ടികൾ ചാന്ദ്രദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രസംഗിക്കുകയും സൂര്യഗ്രഹണത്തെയും ചന്ദ്രഗ്രഹണത്തെയും വേദിയിൽ അവതരിപ്പിക്കുകയും ചെയ്തു.

Advertisements

യുപി വിഭാഗത്തിൽ നിന്നും കുട്ടികൾ ചന്ദ്രന്റെ വൃദ്ധി ക്ഷയത്തെക്കുറിച്ച് വിശദീകരിക്കുകയും അതിന്റെ ആവിഷ്കാരം സ്റ്റേജിൽ അവതരിപ്പിക്കുകയും ചെയ്തു. എൽ പി വിഭാഗം കുട്ടികൾ ചാന്ദ്രദിന ഗാനം ആലപിക്കുകയും ചെയ്തു. നീൽ ആംസ്ട്രോങ്ങിനെ അനുകരിച്ച് വിദ്യാർഥി നടത്തിയ പ്രകടനം കുട്ടികൾക്ക് കൗതുകകരമായിരുന്നു. അതോടൊപ്പം വിവിധ പോസ്റ്ററുകളും കുട്ടികൾ തയ്യാറാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിനോടനുബന്ധിച്ച് നടന്ന ചാന്ദ്രദിന ക്വിസ് മത്സരത്തിൽ രശ്മി പ്രതീഷ്, അലീന മരിയ എന്നിവർ ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും കാവ്യശ്രീ, കൃഷ്ണപ്രിയ എന്നിവർ യുപി വിഭാഗത്തിൽ നിന്നും അക്ഷിത്, വൈദേഹി, വൈദേഹ്, ജോ ആൻ,ആതിര എന്നിവർ എൽ പി വിഭാഗത്തിൽ നിന്നും ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി
കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെ ശാസ്ത്ര ക്വിസും ഇന്നേദിവസം നടത്തി.

സിദ്ധാർത്ഥ്, ഇമ്മാനുവൽ എന്നീ കുട്ടികൾ യഥാക്രമം ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി.
ഹെഡ്മാസ്റ്റർ കൃഷ്ണകുമാർ ബി പരിപാടികൾക്ക് ആശംസകൾ അറിയിച്ചു.
ശുഭ എസ് നായർ,അജിമോൾ, സോനാ അലക്സ് എന്നീ അധ്യാപകർ പരിപാടികൾക്ക് നേതൃത്വം നൽകി.

Hot Topics

Related Articles