കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ മൂന്ന് ബുധനാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ മൂന്ന് ബുധനാഴ്ച വൈദ്യുതി മുടങ്ങും. കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചവിട്ടുവരി, പുത്തേട്ട്, കപ്പൂച്ചിൽ ഭാഗങ്ങളിൽ 8:30 മുതൽ 5:00 വരെ വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ലൈനിൽ വിവിധ വർക്കുകൾ നടക്കുന്നതിനാൽ കുഴിവേലി ട്രാൻസ്ഫോർമർ പരിധിയിൽ 9 മുതൽ നാല് വരെയും ഉപ്പിടുപാറ ട്രാൻസ്ഫോർമറിൻ്റെ പരിധിയിൽ 9.30 മുതൽ 5.30 വരെയും വൈദ്യുതി മുടങ്ങും.

Advertisements

വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എമറാൾഡ്, പുതുശ്ശേരി ടവർ , പന്ത്രണ്ടാംകുഴി , കാടമുറി, പാണുകുന്ന്, രേവതിപ്പടി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ലൈൻ മെയിൻ്റൻസ് ഉള്ളതിനാൽ തലപ്പലം, തലപ്പലം സ്കൂൾ, ഓലായം എന്നീ സ്ഥലങ്ങളിൽ 9.30 മുതൽ 6 വരെയും ലൈനിൽ മെയിൻ്റൻസ് വർക്ക് ഉള്ളതിനാൽ നടക്കൽ കൊട്ടുകാപ്പള്ളി, ശാസ്താംകുന്ന് പ്രദേശങ്ങളിൽ 9 മുതൽ 5 വരേ ഭാഗികമായും വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കിഴക്കേടത്ത് പടി, പാരഗൺ പടി , ഇടപ്പള്ളി ,പണിക്കമറ്റം ട്രാൻസ്ഫോമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും. പുതുപ്പള്ളി സെക്ഷൻ പരിധിയിലെ കൊച്ചുമറ്റം ട്രാൻസ്‌ഫോർമറിൽ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എണ്ണക്കാച്ചിറ ട്രാൻസ്ഫോർമറിൽ രാവിലെ 11 മണി മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷനിലെ കീഴിലുള്ള രാജമറ്റം, മാത്തൂർ പടി ട്രാൻസ്ഫോർമറുകളിൽ)9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

ചങ്ങനാശ്ശേരി സെക്ഷന്റെ പരിധിയിലുള്ള തിരുമല ബൈപ്പാസ് , പെരുന്ന ഈസ്റ്റ് എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയും, വെട്ടിത്തുരുത്ത് ചർച്ച് ട്രാൻസ്‌ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

Hot Topics

Related Articles