കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ആഗസ്റ്റ് അഞ്ച് ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ആഗസ്റ്റ് അഞ്ച് ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ കീഴിൽ വരുന്ന ചേന്നംപള്ളി, നെന്മല എസ്എൻഡിപി, നെന്മല ടവർ, കുമ്പന്താനം, പുതുവയൽ ,മണ്ണാത്തി പാറ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 6 30 വരെ യും , കുറ്റിക്കൽ ചർച്ച് ട്രാൻസ്ഫോർമർ പരിധിയിൽ 5 വരെയും വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പാറാമറ്റം, മോഹം,പറപ്പാട്ടുപടി, ശിവാജി നഗർ, കൊറ്റമംഗലം, കണ്ണാടിപ്പാറ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ വൈദ്യുതി മുടങ്ങും.

Advertisements

ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, ഫ്ലോറൽ പാർക്ക്, ബസ്റ്റാൻഡ്, ഉറുമ്പും കുഴി ബിഎസ്എൻഎൽ എക്സ്ചേഞ്ച്, കസ്തൂർബാ, ആറാട്ട് കടവ്, അമ്പലം, അങ്ങാടി, പാറപ്പുറം, പിണഞ്ചറ കുഴി, ചുങ്കം,കരിയം പാടം എന്നീ ട്രാൻസ്ഫോമറുകളുടെ കീഴിൽ വരുന്ന കൺസ്യൂമറുകൾക്ക് രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 മണി വരെ വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുതിരപ്പടി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൈപ്പനാട്ടുപടി, തെക്കേപ്പടി, പയ്യപ്പാടി, കീച്ചാൽ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന വല്യൂഴം ട്രാൻസ്ഫോമറിൽ രാവിലെ 9 മുതൽ 5.30 വരെയും മംഗലം , എം ഐ എസ്റ്റേറ്റ്, കാർഡിഫ് ഹോസ്പിറ്റൽ ട്രാൻസ് ഫോമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മംഗലത്തുപ്പടി ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ 05:30 വരെയും ഡീലക്സ്പ്പടി , ഫ്രണ്ട്സ് ലൈബ്രറി എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള വെരൂർ, അലുമിനിയം, ഇൻഡസ്, പുന്നക്കുന്ന് എന്നീ ട്രാൻസ്‌ഫോർ മറിൽ രാവിലെ ഒൻപത് മുതൽ അഞ്ച് വരെ വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഗവൺമെൻറ് ആശുപത്രി വളപ്പിലെ മരം മുറിക്കുന്ന ആവശ്യത്തിലേക്കായി അരുവിത്തുറ ആർക്കേഡ്, കോടതിപ്പടി, ആശുപത്രിപ്പടി, മന്തക്കുന്ന് എന്നീ പ്രദേശങ്ങളിൽ 9 മുതൽ 5 വരെയും ലൈനിൽ ടച്ചിങ് ക്ലിയറൻസ് ഉള്ളതിനാൽ ഇടമറുക് മഠം, ഇടമറുക് ആശുപത്രിപ്പടി, പയസ് മൗണ്ട്, കിഴക്കൻ മറ്റം, കോണിപ്പാട്, ഉപ്പിടുപാറ, പട്ടികുന്ന്പാറ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധികളിൽ 8.30 മുതൽ 5 വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.

കറുകച്ചാൽഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഓഫീസ് , ശ്രീ ഭദ്ര, ശ്രീഭദ്ര ടവർ ,മേഴ്സി, പുത്തൂരംപടി ,ടൗൺ, ബിഎസ്എൻഎൽ, ശ്രീനികേതൻ, ചെറുശ്ശേരിപടി,പള്ളി പടി, വട്ടക്കാവ് ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ കാനറാപേപ്പർ മില്ല് റോഡ്
ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

Hot Topics

Related Articles