കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ആഗസ്റ്റ് 7 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ആഗസ്റ്റ് 7 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷനിൽ കീഴിൽ വരുന്ന ചേന്നമ്പള്ളി, പുതുവയൽ, മണ്ണാത്തിപ്പാറ, നെന്മല ടവർ, നെന്മല എസ് എൻ ഡി പി , കുമ്പന്താനം ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 6:30pm വരെ വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള അഴകാത്തുപടി, മോസ്കോ, പൊൻപുഴ , എടത്തറക്കടവ്,എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണിവരെ വൈദ്യുതി മുടങ്ങും.

Advertisements

അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന വെട്ടുവേ ലിപ്പള്ളി, താളിക്കല്ല്, ചാരത്തുപടി, പിവിഎസ് ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന വയലിൽപടി, പുതുക്കുളം, മൈലാടി, ചെന്നാമറ്റം ക്രഷർ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ലൈനിൽ വിവിധ മെയിന്റനൻസ് ജോലികൾ ഉള്ളതിനാൽ അരുവിത്തുറ ആർക്കേഡ്, അൽഫോൻസാ സ്കൂൾ, മന്തക്കുന്ന്, ബ്ലോക്ക് റോഡ്, മുരിക്കോലി, വാക്കപറമ്പ്, ഇലക്കയം , പേഴുംകാട്, മാതാക്കൽ, തോട്ടുമുക്ക്, അജ്മി, കെ.കെ, ഇളപ്പുങ്കൽ, വാകക്കാട്, തഴക്കവയൽ, കവണാർ, കുറിഞ്ഞി പ്ലാവ്, പെരിങ്ങാലി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധികളിൽ 8.30 മുതൽ 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന തൊടി ഗാർഡൻ ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ 05:00 വരെയും കൊച്ചുപള്ളി , മണിമുറി , കോട്ടമുറി ,വേഷ്ണാൽ , കൊല്ലാപുരം , തീപ്പെട്ടി കമ്പനി , മാവേലിമറ്റം എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ താഴത്തെങ്ങാടി ഭാഗത്ത്‌ ടച്ചിങ് ആയതിനാൽ താഴത്തങ്ങാടി, ആർടെക്, തൂക്കുപാലം, അമ്പൂരം, പൊന്മല ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കോളേജ്, വല്യൂ ഴം ട്രാൻസ്ഫോർമറുകളിൽ നാളെ (07.08.25) രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എറികാട് , കൈതേപാലം , ഇട്ടിമാണികടവ്, പേരച്ചുവട് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9: 30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കല്ലുകടവ് ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുമാരനല്ലൂർ, നീലിമംഗലം, മിനി ഇൻഡസ്ട്രീസ്, ചവിട്ടുവരി ഭാഗങ്ങളിൽ 9:00 മുതൽ 05:00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നെല്ലിത്താനം, മുണ്ടുപാലം, പോണാട്, നെടുമ്പാറ, തീപ്പെട്ടി കമ്പനി എന്നിവിടങ്ങളിൽ
രാവിലെ 8.30 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും. കറുകച്ചാൽ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള കല്ലോലി, പനച്ചിക പീടിക . ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.

Hot Topics

Related Articles