കോട്ടയം : കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ കുടുംബശ്രീ അംഗങ്ങളുടെയും ഓക്സിലറി അംഗങ്ങളുടെയും സർഗാത്മക കലോത്സവമായ അരങ്ങ് 2025 ജില്ലാ കലോത്സവം അതിരമ്പുഴ സെന്റ് അലോഷ്യസ് ഹയർ സെക്കന്ററി സ്കൂൾ ക്യാമ്പസ്സിൽ നടന്നു. ജില്ലാ ഡിവിഷൻ മെമ്പർ പ്രൊ : റോസമ്മ സോണി ഉദ്ഘാടനം ചെയ്തു. ജില്ലാമിഷൻ കോർഡിനേറ്റർ അഭിലാഷ് കെ ദിവാകർ അധ്യക്ഷനായി. അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ പ്രകാശ് ബി നായർ സ്വാഗതം പറഞ്ഞു. കുടുംബശ്രീ – അയൽക്കൂട്ടം അംഗങ്ങളുടെയും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളുടെയും സർഗ്ഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുകയാണ് കലോത്സവത്തിന്റെ ലക്ഷ്യം.
Advertisements







18 വയസുമുതൽ 40 വയസുവരെ ജൂനിയർ, 40 വയസ് മുതൽ സീനിയർ തലങ്ങളിലാണ് മത്സരം നടന്നത്. എ ഡി എസ്, സി ഡി എസ്, ബ്ലോക്ക് ക്ലസ്റ്റർ തലങ്ങളിൽ പങ്കെടുത്തു വിജയിച്ചവരാണ് ജില്ലാ മത്സരത്തിൽ പങ്കെടുക്കുന്നത്. അതിരമ്പുഴയിൽ നടന്ന കലോത്സവത്തിൽ 52 പോയിന്റുമായി പുതുപ്പള്ളി സിഡിഎസ് ഒന്നാം സ്ഥാനത്തെത്തി, ഫസ്റ്റ് റണ്ണർഅപ്പ് 40 പോയിന്റ്മായി കോരുത്തോട് സി ഡി എസും, 35 പോയിന്റുമായി കൂട്ടിക്കൽ സി ഡി എസ് സെക്കന്റ് റണ്ണർഅപ്പും ആയി. ജില്ലയിലെ അഞ്ചു ക്ലസ്റ്ററുകളിൽ നിന്ന് 42 ഇനങ്ങളിലായി മുന്നൂറ്റിഅമ്പതോളം മത്സരാർഥികൾ പങ്കെടുത്തു.