കോട്ടയം : സേവാഭാരതി കുറവിലങ്ങാട് യൂണിറ്റിൻ്റെയും കോട്ടയം കാരിത്താസ് ഹോസ്പിറ്റലിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഒക്ടോബർ 29 ഞായർ രാവിലെ 09 മുതൽ ഉച്ചയ്ക്ക് 02 വരെ കളത്തൂർ ഗവൺമെൻ്റ് യു പി സ്കൂൾ ഹാളിൽ വെച്ച് നടത്തും.കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി മത്തായി ഉദ്ഘാടനം നിർവഹിക്കും. ദേശീയ സേവാഭാരതി സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ കൃഷ്ണൻ നമ്പൂതിരി സേവാ സന്ദേശം നൽകും. കാരിത്താസ് ആശുപത്രിയിലെ കാർഡിയോളജി, ഗ്യാസ്ട്രോ എൻട്രോളജി, കമ്മ്യൂണിറ്റി മെഡിസിൻ, ന്യൂറോളജി, സൈകോഓങ്കോളജിസ്റ് എന്നീ ഡിപ്പാർട്ട്മെൻ്റിൽ നിന്നുള്ള വിദഗ്ധ ഡോക്ടർമാരുടെ സൗജന്യ സേവനം ലഭിക്കും. ഇ സി ജി, എകോ, ബ്ലഡ് പ്രഷർ, ജിആർബിഎസ്,മെഡിസിൻ,മെഡിക്കൽ കൺസൾട്ടിംഗ് എന്നിവയും സൗജന്യമായിരിക്കും. ബുക്കിങ്ങിനായി ഗോപീകൃഷ്ണൻ 799931497, അഭിലാഷ് 9496801787, ശ്രീവിദ്യ 8086377237 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.