മുണ്ടക്കയം : ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ.ഈരാറ്റുപേട്ട ആനയിളപ്പ് അമ്പഴതിനാൽ സൈദലി (21) യെയാണ് മുണ്ടക്കയം പൊലീസ് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് എ യുടെ ലഹരി വിരുദ്ധ സ്ക്വാഡ് മുണ്ടക്കയം ടൗണിൽ നടത്തിയ പരിശോധനയിലാണ് രണ്ട് ഗ്രാം ഹാഷിഷ് ഓയിലുമായി ഇയാളെ പിടികൂടിയത്. മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
Advertisements