കോട്ടയം പാറമ്പുഴ നട്ടാശേരി പുത്തേട്ട്  ഇടത്തിൽ ഭഗവതി ക്ഷേത്രത്തിൽ മോഷണം: ക്ഷേത്രത്തിൻറെ മുൻ വാതിൽ തകർത്ത മോഷ്ടാവ് കാണിക്ക വഞ്ചി കവർന്നു 

കോട്ടയം : കോട്ടയം പാറമ്പുഴ നട്ടാശേരി പുത്തേട്ട്  ഇടത്തിൽ ഭഗവതി ക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിൻറെ മുൻ വാതിൽ തകർത്ത് ഉള്ളിൽ കടന്ന മോഷ്ടാവ് കാണിക്ക വഞ്ചി കവർന്നു. ചൊവ്വാഴ്ച അർദ്ധരാത്രിക്ക് ശേഷമാണ് ക്ഷേത്രത്തിൽ മോഷണം നടന്നതെന്ന് സംശയിക്കുന്നു. ബുധനാഴ്ച രാവിലെ ക്ഷേത്രം പ്രസ്ഥാനത്തെ പൂജാരിയാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. തുടർന്ന് ഗാന്ധിനഗർ പോലീസിൽ വിവരം അറിയിച്ചു. ക്ഷേത്രത്തിൻറെ മുൻ വാതിൽ തകർത്ത മോഷ്ടാവ് ഉള്ളിൽ  പ്രവേശിക്കുകയായിരുന്നു. ശ്രീകോവിലിന്റെ വാതിൽ തകർക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചിട്ടില്ല. മാസങ്ങൾക്കു മുൻപ് കുമാരനെല്ലൂരിലെ മറ്റൊരു ക്ഷേത്രത്തിൽ അടക്കം മോഷണം നടന്നിരുന്നു. 

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.