ആസ്വാദക മികവിൽ തിരുവാതിര കളി : കലോത്സവ വേദിയിൽ പാരമ്പര്യത്തനിമ

പാലാ : 34ാം മത് കോട്ടയം റവന്യൂ ജില്ലാ സ്ക്കൂൾ കലോൽസവ വേദികളിൽ കാണികൾ ശോഷിക്കുമ്പോൾ ആസ്വാദകരെക്കൊണ്ട് വേദി നിറഞ്ഞ് അടുകയാണ് പാരമ്പര്യ കലയായ തിരുവാതിര പാലാ സെന്റ് മേരീസ് സ്ക്കുകൾ വേദി നാലിൽ യുപി വിഭാഗം കുട്ടികളുടെ തീരുവാതിരയാണ് കാണികളുടെ ആസ്വാദക മികവുകൊണ് നിറഞ്ഞാടുന്നത്. വിവിധ സ്ക്കൂളുകളിൽ നിന്നായി 13 ടീമുകളാണ് മാറ്റുരയ്ക്കുന്നത്.സാധാരണ നൃത്തരൂപങ്ങളെ അപേക്ഷിച്ച്‌ ഇതിന്റെ ചുവടുകള്‍ക്കും പ്രത്യേകതയുണ്ട്. ഒരുപാട് വേഗത്തിലുള്ള ചുവടുകള്‍ ഒന്നും തന്നെ ഈ നൃത്തരൂപത്തില്‍ ഉപയോഗിക്കാറില്ല. കാലുകള്‍കൊണ്ട് ചുവടു വെയ്ക്കുമ്പോള്‍ കൈകളും പ്രത്യേക രീതിയില്‍ ചലിപ്പിക്കുന്നു.

Advertisements

മലയാളി മങ്കകളുടെ തനതായ കലാരൂപം എന്ന രീതിയില്‍ തിരുവാതിരക്കളി പ്രസിദ്ധമാണ്. പെണ്‍കുട്ടികളുടെ പ്രായപൂര്‍ത്തിയായ ശേഷമുള്ള ആദ്യത്തെ തിരുവാതിരയെ പൂത്തിരുവാതിര എന്നും വിവാഹത്തിനു ശേഷമുള്ള ആദ്യത്തെ തിരുവാതിരയെ പുത്തന്‍ തിരുവാതിരയെന്നും പറയുന്നു.

Hot Topics

Related Articles