തലയോലപറമ്പ്: വൈക്കം മുഹമ്മദ് ബഷീർ സ്മാരക മന്ദിരത്തിൽ
പിറവി പിറന്ന കാലംഎന്ന പേരിൽ പ്രശസ്ത സംവിധായകൻ
ഷാജി എൻ.കരുണിൻ്റെ നിര്യാണത്തിൽ അനുശോചിച്ച്
അനുസ്മരണ യോഗം നടത്തി.സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിഡന്റും ബഷീർ സ്മാരക ട്രസ്റ്റ് ചെയർമാനുമായ
അഡ്വ.പി.കെ.ഹരികുമാർ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. മലയാള സാഹിത്യത്തിൽ ഒ.വി.വിജയൻ്റെ ഖസാക്കിൻ്റെ ഇതിഹാസം പോലെയാണ് ഷാജിഎൻ. കരുണിൻ്റെ പിറവിയെന്ന ചലച്ചിത്രമെന്നും യാഥാസ്ഥിതിക സിനിമാ ബോധത്തിന് ബദലായ കാഴ്ച്ചപ്പാട് രൂപപ്പെടുത്തിയ ചലച്ചിത്ര പ്രവർത്തകനാണ് ഷാജി എൻ. കരുണെന്നും അഡ്വ. പി.കെ ഹരികുമാർ അനുസ്മരിച്ചു. എ.പത്രോസ് അധ്യക്ഷത വഹിച്ചു.
വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ലൈബ്രറി സെക്രട്ടറി ഡോ.സി.എം. കുസുമൻ, പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ സെക്രട്ടറി ആർ. പ്രസന്ന൯, സുഭാഷ് പുഞ്ചക്കാട്ടിൽ, പി.എസ്. ജയപ്രകാശ്,അഡ്വ.കെ.ജി.രാജേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
പിറവി പിറന്ന കാലം തലയോലപ്പറമ്പിൽ ഷാജി എൻ കരുൺ അനുസ്മരണം നടത്തി

Advertisements