വൈക്കം: സ്കൂൾ ബസും സൈക്കിളുമായി കൂട്ടിമുട്ടി സൈക്കിളിൽ സഞ്ചരിച്ചിരുന്ന വയോധികൻ മരിച്ചു. വൈക്കം തോട്ടുവക്കം പാണ്ടിയാംപറമ്പിൽ വിശ്വപ്പനെന്ന് വിളിക്കുന്ന വിശ്വംഭരനാ (73)ണ് മരിച്ചത്. ഇന്ന് വൈകുന്നേരം തോട്ടുവക്കത്തായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ വയോധികനെ ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കടുത്തുരുത്തിയിലെ സ്വകാര്യ സ്കൂളിലെ ബസ് വിദ്യാർഥികളുമായി തോട്ടുവക്കം ഭാഗത്തേക്കു വരുമ്പോൾ അതേ ദിശയിൽ വിശ്വംഭരൻ സൈക്കിളിൽ വരികയായിരുന്നു. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: തങ്കമ്മ.
മക്കൾ: ശ്രീകാന്ത്, ശ്രീ ജിത്ത്, ലേഖ.
Advertisements