കോട്ടയം : കോട്ടയം ജില്ലയിലെ ഈ സ്ഥലങ്ങളിൽ നവംബർ 14 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും.
കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ന്യൂ എം സി റോഡ്, ടി ബി , മിൽക് എന്നീ ഭാഗങ്ങളിൽ രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം അഞ്ച് മണിവരെ വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നീണ്ടൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കല്ലിഡാന്തി,നീണ്ടൂർ പഞ്ചായത്ത്, മരിയാ ദമുക്ക്, എന്നീ ഭാഗങ്ങളിൽ 9മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.
മണർകാട് സെക്ഷന്റെ പരിധിയിൽ വരുന്ന മാലം പാലം,ഗ്രാമറ്റം,ജേക്കബ് ബേക്കറി,മൗണ്ട്മേരി സ്കൂൾ എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.
കുറവിലങ്ങാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഞരളം കുളം, നസ്രത്ത് ഹിൽ, ഗയ്ക്കോ, കരികുളം, ഡീപോൾ ശാലോം നഗർഎന്നീ ഭാഗങ്ങളിൽ രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മലകുന്നം നമ്പർ 1, ആനക്കുഴി, ഇളംകാവ് നമ്പർ 1, ഇളംകാവ് നമ്പർ 2, അമ്പലക്കോടി, ഈസ്റ്റ്വെസ്റ്റ്, മന്നത്ത്കടവ്, തുരുത്തിടവർ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09 മുതൽ 05 വരെ വൈദ്യുതി മുടങ്ങും.
ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, റോഡ് വർക്ക് നടക്കുന്നതിനാൽ ഫ്ലോറൽ പാർക്ക്, ബസ്റ്റാന്റ്, ഉറുമ്പൻകുഴി, ചാഴികാടൻ റോഡ്, വാരിമുട്ടം, വൈദ്യൻപടി, വില്ലൂന്നി, മാതാക്കവല, തൊമ്മൻകവല, പിണ ഞ്ചിറക്കുഴി, ചാലാകരി, തൊണ്ണങ്കുഴി, നേരേകടവ്, കരിപ്പ, നവജീവൻ, ഉണ്ണിബസാർ, പെരുമ്പടപ്പ് വെട്ടൂർ കവല, ദിവാൻ പൈപ്പ്, കുട്ടോ പുറം, കുന്നത്ത് കണ്ടം, പായിവട്ടം, എന്നീ സ്ഥലങ്ങളിൽ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.