ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതി : അക്കരപ്പാടം ടര്‍ഫ് സ്റ്റേഡിയം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ നാടിനു സമർപ്പിച്ചു

വൈക്കം: സംസ്ഥാന സര്‍ക്കാരിന്റെ ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതിയില്‍പ്പെടുത്തി നിര്‍മാണം പൂര്‍ത്തീകരിച്ച ഉദയനാപുരം പഞ്ചായത്തിലെ അക്കരപ്പാടം ടര്‍ഫ് സ്റ്റേഡിയം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ നാടിനു സമർപ്പിച്ചു. കായിക വകുപ്പിന്റെ 50 ലക്ഷം രൂപയും എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നുള്ള 60 ലക്ഷം രൂപ അടക്കം 1.10 കോടി രൂപ വിനിയോഗിച്ചാണ് സ്റ്റേഡിയം നിര്‍മാണം പൂര്‍ത്തീകരിച്ചത്. അക്കരപ്പാടം ഗവൺമെൻ്റ് യു.പി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന സമ്മേളനതിൽ സി.കെ. ആശ എംഎല്‍എ അധ്യക്ഷത വഹിച്ചു.

Advertisements

വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബിജു, ജില്ലാ പഞ്ചായത്ത് അംഗം പി.എസ്. പുഷ്പമണി, ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ആനന്ദവല്ലി, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വൈക്കം നിയോജക മണ്ഡലത്തില്‍ നിലവില്‍ നിര്‍മാണ പ്രവർത്തനങ്ങൾ നടന്നു വരുന്ന സ്റ്റേഡിയങ്ങളില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്യുന്ന ആദ്യ സ്റ്റേഡിയമാണ് അക്കരപ്പാടം ടര്‍ഫ് ഗ്രൗണ്ട്. വെള്ളൂര്‍ പഞ്ചായത്തിലെ ഇറുമ്പയം പെരുന്തട്ട് സ്റ്റേഡിയം നിര്‍മാണത്തിന്റെ അവസാന ഘട്ടത്തിലാണ്. വൈക്കം ഗവൺമെൻ്റ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വൈക്കം വെസ്റ്റ് ഗവൺമെൻ്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്റ്റേഡിയങ്ങളുടെ നിര്‍മാണ കരാര്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.

Hot Topics

Related Articles