മാനന്തവാടി : മൊബൈല്‍ ഫോണില്‍ ഗെയിം കളിച്ച് അമ്മയുടെ അക്കൗണ്ടില്‍നിന്നു പണം നഷ്ടപ്പെട്ട വിഷമത്തില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍. നാട്ടുകല്‍ അത്തിക്കോട് പണിക്കര്‍കളം ഷണ്മുഖന്റെ മകന് സജിത്തിനെ (22) ആണ് കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഫോണില്‍ ഓണ്‍ലൈന്‍ ഗെയിം കളിച്ച് സജിത്തിന്റെ അമ്മയുടെ അക്കൗണ്ടില്‍ നിന്ന് 40,000 രൂപ നഷ്ടപ്പെട്ടിരുന്നു. ഇക്കാര്യം വീട്ടില്‍ അറിഞ്ഞാല്‍ വഴക്കുകേള്ക്കുമെന്ന ഭയംകൊണ്ടാകാം ജീവനൊടുക്കിയത് എന്നാണു ബന്ധുക്കള്‍ നല്കിയ മൊഴിയെന്നു പൊലീസ് പറഞ്ഞു. അമ്മ: ധനലക്ഷ്മി. സഹോദരങ്ങള്‍: സത്യന്, സജിത.