കണ്ണൊന്ന് തെറ്റിയാല്‍ കാലൊന്ന് പാളിയാല്‍ പതിയിരിക്കുന്നത് വന്‍ അപകടം  ; ആമ്പക്കുഴിയിലെ അപകടപ്പാലം നാട്ടുകാര്‍ക്ക് തലവേദനയാകുന്നു

കോട്ടയം : കൈവരികള്‍ തകര്‍ന്ന് അപകട നിലയിലായ പാലം നാട്ടുകാര്‍ക്ക് തലവേദനയാകുന്നു.ഇല്ലിക്കല്‍ കുമരകം റൂട്ടില്‍ ആമ്പക്കുഴിയിലെ പാലമാണ് അപകടനിലയിലായതിനെ തുടര്‍ന്ന് നാട്ടുകാര്‍ക്ക് തലവേദനയായി മാറുന്നത്. 45 വര്‍ഷം പഴക്കമുള്ള പാലം അപകടനിലയിലായിട്ട് പത്ത് വര്‍ഷങ്ങള്‍ പിന്നിട്ടു. ഇക്കാലയളവില്‍ അപകടങ്ങള്‍ നിരവധി നടന്നു എന്നാല്‍ അധികാരികളാരും തിരിഞ്ഞു നോക്കുന്നില്ല എന്ന ആക്ഷേപം ശക്തമാവുകയാണ്. മെഡിക്കല്‍ കോളേജ് ഭാഗത്തേക്ക് എളുപ്പത്തില്‍ എത്താവുന്ന മാര്‍ഗമാണ് ആമ്പക്കുഴിയിലെ ഈ പാലം. മുന്‍പ് നിരവധി ആളുകള്‍ ഉപയോഗിച്ചിരുന്ന പാലം തകര്‍ന്നതോടെ പ്രദേശവാസികളാരും തന്നെ ഇതിലെ വാഹനങ്ങളില്‍ സഞ്ചരിക്കാതെയായി. പാലത്തിന്റെ അടിവശം കോണ്‍ക്രീറ്റ് പാളികള്‍ തകര്‍ന്ന് അപകടനിലയിലാണ്. ഗൂഗിള്‍ മാപ്പ് നോക്കി എത്തുന്ന ആളുകള്‍ ഇതുവഴി എത്താറുള്ളതായി നാട്ടുകാര്‍ പറയുന്നു. എന്നാല്‍ പാലത്തിന്റെ അവസ്ഥ പരിതാപകരമാണ്. ഭാരമുള്ള വാഹനങ്ങള്‍ ഇതുവഴിയെത്തിയാല്‍ പാലം തകരുമെന്നത് ഉറപ്പാണ്. കൈവരികള്‍ തകര്‍ന്നതോടെ ഇരുചക്ര വാഹനങ്ങളില്‍ എത്തുന്നവര്‍ ആറ്റില്‍ വീഴുന്നതും പതിവായി. അപകടക്കെണിയായിട്ടും അധികാരികള്‍ ഇങ്ങോട്ട് തിരിഞ്ഞ് നോക്കുന്നില്ല എന്നതാണ് നാട്ടുകാരുടെ പരാതി.

Advertisements

Hot Topics

Related Articles