മുൻ വൈരാഗ്യത്തെ തുടർന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിലായി

കോട്ടയം: മുൻ വൈരാഗ്യത്തെ തുടർന്ന് യുവാവിനെ കുത്തിപ്പരിക്കേൽപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിലായി. പൂഞ്ഞാർ നടുഭാഗം അരയത്തിനാൽ കോളനി കണിയാംമ്പള്ളിൽ വീട്ടിൽ കെ.വൈ ഫാസിലി(22)നെയാണ് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 24 നായിരുന്നു കേസിനാസ്പദമായ സംഭവം.

Advertisements

പൂഞ്ഞാർ സ്വദേശി ഷമീർ താമസിക്കുന്ന പൂഞ്ഞാർ വില്ലേജിൽ, പൂഞ്ഞാർ , പെരുനിലം കരയിൽ, മറ്റക്കാട് ഭാഗത്തുള്ള വടക്കേതാഴെ വീട്ടിൽ എത്തിയാണ് പ്രതി ആക്രമണം നടത്തിയത്. ഷമീറിനെ പണികളിൽ സഹായിക്കാൻ ആണെന്ന വ്യാജേന പ്രതിയുടെ കയ്യിൽ കരുതിയിരുന്ന മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. നിരവധി തവണ പ്രതി ഷെമീറിനെ കുത്തി പരിക്കേൽപ്പിച്ചു. കൃത്യത്തിന് ശേഷം സ്റ്റേഷനിൽ ഹാജരായ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Hot Topics

Related Articles