കോട്ടയം : ജലജീവൻ മിഷനായി എടുത്ത കുഴിയിൽ ചാടി നിയന്ത്രണം നഷ്ടമായ കാർ റോഡരികിലേക്ക് തലകീഴായി മറിഞ്ഞു യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.പനിച്ചിക്കാട് പഞ്ചായത്തിൽ കൊല്ലാട് കൊല്ലക്കവലയിൽ ആയിരുന്നു അപകടം. വീട്ടിൽ നിന്നും കൊല്ലാട് കവലയിലേക്ക് വരുകയായിരുന്ന കാർ ജലജീവൻ മിഷന് വേണ്ടി എടുത്തിരുന്ന കുഴിയിൽ വീണ് മറിയുകയായിരുന്നു.
Advertisements
വാഹനത്തിൽ രണ്ട് വയോധികരായിരുന്നു ഉണ്ടായിരുന്നത് ഇവർ കാര്യമായ പരിക്കുകൾ ഇല്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.വിവരം അറിഞ്ഞ് ഓടി കൂടിയ നാട്ടുകാർ ആണ് രക്ഷാപ്രവർത്തനത്തിന് മുൻകൈയെടുത്തത്.തലകീഴായി മറിഞ്ഞ വാഹനം ക്രയിൻ ഉപയോഗിച്ച് ഉയത്തിമാറ്റുകയാണ്.