കോട്ടയം കളക്ടറേറ്റിന് സമീപം മലബാർ പാരഡൈസ് ഹോട്ടലിലേക്ക് കാർ ഇടിച്ചു കയറി അപകടം : ഹോട്ടൽ റിസപ്ഷൻ ജീവനക്കാരന് പരിക്ക്

കോട്ടയം : കോട്ടയം കളക്ടറേറ്റിന് സമീപം മലബാർ പാരഡൈസ് ഹോട്ടലിലേക്ക് കാർ ഇടിച്ചു കയറി അപകടം. അപകടത്തിൽ ഹോട്ടൽ റിസപ്ഷൻ ജീവനക്കാരന് പരിക്ക്. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടരയോടെ കൂടിയായിരുന്നു സംഭവം ഉണ്ടായത്. മലബാർ പാരഡൈസ് ഹോട്ടലിലേക്ക് വരികയായിരുന്ന കാർ പാർക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണം.ക്ലൈംബർ കാർ ആണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടമായ കാർ ഹോട്ടലിന്റെ റിസപ്ഷനോട് ചേർന്നുള്ള മുൻഭാഗതെ ചില്ല് ഡോറുകൾ ഇടിച്ചു തകർക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഹോട്ടൽ ജീവനക്കാരന് പരിക്കേറ്റു.പരിക്കേറ്റ ഹോട്ടൽ റിസപ്ഷൻ ജീവനക്കാരനെ ഉടൻതന്നെ കോട്ടയം ജില്ല ജനറൽ ആശുപത്രിയിലേക്ക് മാറ്റി.സംഭവം അറിഞ്ഞ് ഉടൻതന്നെ പോലീസ് സ്ഥലത്തെത്തി വേണ്ട നടപടികൾ സ്വീകരിച്ചു.

Advertisements

Hot Topics

Related Articles