കോട്ടയം മൂലേടം മേൽപ്പാലത്തിൽ അപകടക്കെണിയൊരുക്കി ഓട്ടോറിക്ഷ; അപകടത്തിൽ തകർന്ന ഓട്ടോറിക്ഷ ദിവസങ്ങൾ കഴിഞ്ഞിട്ടും പാലത്തിൽ നിന്നും മാറ്റിയില്ല

കോട്ടയം: കഴിഞ്ഞ ദിവസം രാത്രിയിൽ മൂലേടം മേൽപ്പാലത്തിലുണ്ടായ അപകടത്തിൽ തകർന്ന ഓട്ടോറിക്ഷ ദിവസങ്ങൾ കഴിഞ്ഞിട്ടും നീക്കിയില്ല. കഴിഞ്ഞ ബുധനാഴ്ച രാത്രിയിൽ മേൽപ്പാലത്തിലുണ്ടായ അപകടത്തിൽ തകർന്ന ഓട്ടോറിക്ഷയാണ് രണ്ടു ദിവസം കഴിഞ്ഞിട്ടും പാലത്തിൽ തന്നെ കിടക്കുന്നത്. പാലത്തിന്റെ മധ്യഭാഗത്ത് ഗതാഗതക്കുരുക്കുണ്ടാക്കി, അപകടത്തിന് ഇടയാക്കി കിടക്കുന്ന ഓട്ടോറിക്ഷ പക്ഷെ നീക്കം ചെയ്യാൻ ഇതുവരെയും അധികൃതർ നടപടിയെടുത്തിട്ടില്ല.

Advertisements

കഴിഞ്ഞ ബുധനാഴ്ച രാത്രിയിലുണ്ടായ അപകടത്തിൽ അയ്മനം കല്ലുങ്കത്ര വട്ടത്തിൽ സുനിലിന്റെ ഭാര്യ സൗമ്യ (34) യ്ക്കാണ് പരിക്കേറ്റത്. സൗമ്യയുടെ അമ്മ സുമ (58) ഓട്ടോയിൽ നിന്നും തെറിച്ച് റോഡിൽ വീണെങ്കിലും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. രാത്രിയിലുണ്ടായ അപകടമായതിനാൽ തന്നെ പ്രദേശത്ത് കാര്യമായി ആളുകളുണ്ടായിരുന്നില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അപകടത്തെ തുടർന്നു മുൻ ചക്രങ്ങൾ പഞ്ചറായ കാർ പാലത്തിൽ തന്നെ കിടന്നിരുന്നു. രാത്രിയിൽ പാലത്തിൽ കിടന്നകാർ പിറ്റേന്നാണ് ഇവിടെ നിന്നു മാറ്റിയത്. എന്നാൽ, രണ്ടു ദിവസത്തിലേറെയായി പാലത്തിൽ തന്നെ കിടക്കുന്ന ഓട്ടോറിക്ഷ അപകടത്തിന് ഇടയാക്കുമെന്ന ഭീതിയാണ് ഉയരുന്നത്. വ്യാഴാഴ്ച രാത്രി 11.30 ഓടെയായിരുന്നു അപകടം. നഗരത്തിലെ ആശുപത്രിയിൽ പോയ ശേഷം വാകത്താനത്തെ സൗമ്യയുടെ വീട്ടിലേയ്ക്കു മടങ്ങുകയായിരുന്നു കുടുംബം സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയിൽ കാറിടിക്കുകയായിരുന്നു.

Hot Topics

Related Articles