പാലാ : വിവിധ അപകടങ്ങളിൽ പരുക്കേറ്റ നാല് പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇല്ലിക്കൽ കല്ലിൽ വെച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പിഞ്ചുകുഞ്ഞിന് ഉൾപ്പെടെ പരുക്കേറ്റു. തലശേരി സ്വദേശികളായ മൻസൂർ (32 ) ഷെറീന ( 30 ) സുൾഫിക്കൽ (2 ) എന്നിവർക്കാണ് പരുക്കേറ്റത്. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം.
മുട്ടപ്പള്ളിയിൽ വച്ച് കാർ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി കടയുടമ മുക്കൂട്ടതറ സ്വദേശി സാബുവിന് ( 50 ) പരുക്കേറ്റു. ഉച്ചയോടെയാണ് അപകടം.
Advertisements