കൊച്ചിയിൽ ബൈക്കില്‍ സ്വകാര്യബസിടിച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഗുരുതര പരിക്ക്;  പരിക്കേറ്റത് ചന്ദ്രിക ദിനപത്രത്തിൻ്റെ മാധ്യമപ്രവർത്തകർക്ക് 

കൊച്ചി: ബൈക്കില്‍ സ്വകാര്യ ബസിടിച്ച് മാധ്യമ പ്രവര്‍ത്തകരായ രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്. ചന്ദ്രിക കൊച്ചി യൂണിറ്റിലെ ഫോട്ടോഗ്രാഫര്‍ നിതിന്‍ കൃഷ്ണന്‍ (35), സബ് എഡിറ്റര്‍ എസ് സുധീഷ് കുമാര്‍ (41) എന്നിവര്‍ക്കാണ് പരിക്കേറ്റത്.  ഇന്ന് രാവിലെ 11 മണിയോടെ കളമശേരി ടി വി എസ് ജങ്ഷനിലായിരുന്നു അപകടം. ചന്ദ്രിക ജീവനക്കാരന്റെ സഹോദരന്റെ മരണാവശ്യത്തിന് പോയി തിരിച്ചു വരവെ ടി വി എസ് ജങ്ഷനില്‍ സിഗ്നല്‍ കാത്ത് നില്‍ക്കുന്നതിനിടെ സൗത്ത് കളമശേരിയില്‍ നിന്ന് ആലുവയിലേക്ക് പോകുകയായിരുന്ന വചനം എന്ന സ്വകാര്യ ബസ് ബൈക്കില്‍ ഇടിക്കുകയായിരുന്നു. 

Advertisements

ഇടിയുടെ ആഘാതത്തില്‍ ദൂരേക്ക് തെറിച്ച് വീണ നിതിന്റെ ഇടുപ്പെല്ലിനും തോളെല്ലിനും ഗുരുതര പരിക്കുണ്ട്. പിന്നിലിരുന്ന സുധീഷ് കുമാറിന്റെ ഇടതു കാലൊടിഞ്ഞു. ഇരുവരെയും സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സക്ക് ശേഷം എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സുധീഷിനെ വൈകിട്ടോടെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇരുവര്‍ക്കും ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നിര്‍ദേശിച്ചിട്ടുണ്ട്. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡി സി പി അറിയിച്ചു.

Hot Topics

Related Articles