കൊച്ചി : കേരളത്തില്‍ ‘മഹാന്മാരെന്ന്’ വിളിക്കുന്ന എല്ലാവരുമായിട്ട് പരിചയമുണ്ടെന്നും അവരെയെല്ലാം പേര് തന്നെയാണ് വിളിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സുഗതകുമാരി, ഒ എൻ വി കുറിപ്പ് ഇവരെയൊക്കെ പേരായിരുന്നു വിളിച്ചിരുന്നത്. തുടക്കത്തില്‍ അവര്‍ക്ക് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നിരിക്കാം. അത് കഴിഞ്ഞപ്പോള്‍ ബഹുമാനമില്ലാത്ത രീതിയിലുള്ള മറ്റ് പ്രവൃത്തികളില്ലെന്ന് അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ടാകാമെന്ന് അദ്ദേഹം പറഞ്ഞു. ലിവിംഗ് ടുഗദറിനെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞു. ‘ഭര്‍ത്താവ് എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ ഭരിക്കുകയെന്നാണ്. ഭാര്യ എന്ന് പറഞ്ഞാല്‍ ഭരിക്കപ്പെടുകയെന്നും. അത് പഴയ മൂല്യബോധത്തിനകത്തുള്ള ബന്ധങ്ങളാണ്. ഇങ്ങനെയല്ല, തുല്യരായുള്ള മനുഷ്യരായി ജീവിക്കാനാണ് തിരഞ്ഞെടുക്കുന്നത്. ഞങ്ങള്‍ പരസ്പരം തിരഞ്ഞെടുത്ത് ഒന്നിച്ച് ജീവിക്കുകയാണ് ചെയ്തത്.
ഇവിടത്തെ പാര്‍ലമെന്ററി സമിതി ഇത് ക്രിമിനല്‍ കുറ്റമാക്കണമെന്ന് റെക്കമൻഡ് ചെയ്തിരിക്കുകയാണ്. മോദി ഭരിക്കുമ്ബോള്‍ ഇതൊക്കെ അനുഭവിക്കേണ്ടി വരും. വേറെ എന്താ വഴി. അമ്ബലവും പള്ളിയും ഉണ്ടാക്കാൻ നടക്കുന്ന വിദ്വാന്മാരെ തിരഞ്ഞെടുത്തതിന് നമ്മള് അനുഭവിക്കുന്ന ദുരിതമാണത്.’- അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സെക്സ് വര്‍ക്കേഴ്സിനെക്കുറിച്ചും, ലൈംഗിക രോഗങ്ങളെക്കുറിച്ചും അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്. “നമ്മള് എടുക്കേണ്ട മുൻകരുതലുകളെടുത്താല്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുമ്ബോള്‍ രോഗങ്ങള്‍ വരില്ല. കുഞ്ഞുങ്ങളെയുണ്ടാക്കാതെ ലൈംഗിക ബന്ധത്തിലേര്‍പ്പെടാൻ സര്‍ക്കാരല്ലേ കോണ്ടം ഉണ്ടാക്കിയിട്ടുള്ളത്. ലൈംഗിക ബന്ധത്തില്‍ നിന്ന് ലൈംഗികരസം ഉണ്ടാക്കണമെന്നല്ലേ സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. രോഗം പിടിക്കുകയെന്ന് പറയുന്നത് ഇടപഴകുന്നവഴിയാണ്. സുരക്ഷിതമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടില്ലെങ്കില്‍ ആര്‍ക്കും എയ്ഡ്സ് വരും.കേരളത്തില്‍ ഏറ്റവും കൂടുതല്‍ എയിഡ്സ് വന്നത് ഭാര്യമാര്‍ക്കാണ്, ലൈംഗിക തൊഴിലാളികള്‍ക്കല്ല. പുരുഷന്മാര്ക്കാണ് പിന്നെ ഏറ്റവും കൂടുതല്‍ വന്നിട്ടുള്ളത്. സ്ത്രീകള്‍ക്കായാലും ലൈംഗിക തൊഴിലാളികള്‍ക്കായാലും പുരുഷന്മാരാണ് നടന്ന് സകലര്‍ക്കും രോഗം കൊടുക്കുന്നത്.