കോട്ടയം: കാരാപ്പുഴയിൽ മുൻ വൈരാഗ്യത്തെ തുടർന്ന് മൂന്നു പേരെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ മൂന്നു പേർക്ക് എതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കേസിലെ പ്രതികളായ രോഹിത് , ലാലു , ധനേഷ് എന്നിവർക്ക് എതിരെയാണ് കോട്ടയം വെസ്റ്റ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഡിസംബർ 29 ന് കാരാപ്പുഴ അമ്പലക്കടവിലായിരുന്നു കേസിനാസ്പദമായ സംഭവം. ആക്രമണത്തിൽ പ്രദേശവാസിയായ സജിയ്ക്കാണ് വെട്ടേറ്റത്. വിഷ്ണു, സുബിൻ എന്നിവരെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
29 ന് വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം. പ്രദേശത്ത് നേരത്തെ തന്നെ പ്രതികളും ആക്രമണത്തിന് ഇരയായ രണ്ടു പേരും തമ്മിൽ തർക്കം നില നിന്നിരുന്നു. ഇതേ തുടർന്ന് പ്രതികൾ സംഘടിച്ചെത്തി ആക്രമണം നടത്തുകയായിരുന്നതായി പൊലീസ് പറയുന്നു. തുടർന്നാണ് ആക്രമണത്തിൽ രണ്ടു പേർക്ക് പരിക്കേറ്റത്. സംഭവത്തിൽ കോട്ടയം വെസ്റ്റ് പൊലീസിൽ കേസെടുത്തെങ്കിലും മൂന്നു പ്രതികളും ഒളിവിലാണ്. ഇതോടെയാണ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.