ആലപ്പുഴ : 70-ാമത് നെഹ്റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 10 രണ്ടാം ശനിയാഴ്ച പുന്നമടക്കായലില്‍ നടത്താന്‍ തീരുമാനം.ആലപ്പുഴ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വ്യാഴാഴ്ച ചേര്‍ന്ന നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്.69-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ വാർഷിക ബജറ്റ് കമ്മിറ്റി പാസാക്കി.കഴിഞ്ഞ വർഷം 2.87 കോടി രൂപയുടെ വരുമാനമാണ് സൊസൈറ്റി നേടിയത്.ചെലവുകൾ കഴിഞ്ഞ് 3.28 ലക്ഷം രൂപയാണ് മിച്ചം.
Advertisements