ഏറ്റുമാനൂർ: അതിരമ്പുഴ പഞ്ചായത്തിൽ കോൺഗ്രസിലെ തമ്മിലടിയെ തുടർന്ന് ഭരണ പ്രതിസന്ധി. പഞ്ചായത്ത് പ്രസിഡൻ്റിനെതിരെ മുൻ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ സിപിഎമ്മുമായി കൈ കോർത്തതോടെയാണ് ഭരണ പ്രതിസന്ധി ഉണ്ടായത്. ഇരുവിഭാഗവും കൈ കോർത്ത് വിജോയജനക്കുറിപ്പെഴുതിയതോടെ പഞ്ചായത്തിലെ ബജഡറ്റ് പാസായില്ല. കഴിഞ്ഞ മാർച്ച് ആറിന് നടന്ന ബജറ്റാണ് ഇതു വരെയും പാസാക്കാനാവാത്തത്. പഞ്ചായത്തിന് സ്ഥലം വാങ്ങുന്നതിനായി ബജറ്റിൽ ഒന്നരക്കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ, ഇത് പോര നാലു കോടി രൂപ ബജറ്റിൽ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഇപ്പോൾ യുഡിഎഫ് അംഗങ്ങൾ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയത്.
മുൻ പ്രസിഡൻ്റും കോൺഗ്രസ് അംഗവുമായ ബിജു വലിയ മലയുടെ നേതൃത്വത്തിലാണ് ഏഴോളം വരുന്ന കോൺഗ്രസ് അംഗങ്ങൾ ഇപ്പോളത്തെ പ്രസിഡണ്ടായ കോൺഗ്രസ് അംഗമായ പ്രസിഡണ്ട് സജി തടത്തിൽ എതിരെ രംഗത്ത് എത്തിയത്. ജില്ലയിലെ തന്നെ വരുമാനം ഉള്ള പഞ്ചായത്തുകളിൽ എ ഗ്രേഡ് പഞ്ചായത്ത് ആയ അതിരമ്പുഴ പഞ്ചായത്തിലാണ് പുതിയ പ്രസിഡണ്ടിനെ ഭരിക്കാൻ അനുവദിക്കാതെ പഴയ പ്രസിഡന്റ് രംഗത്തെത്തി ഭരണ സ്തംഭനത്തിന് നേതൃത്വം നൽകുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
22 അംഗ ഭരണസമിതിയിൽ യുഡിഎഫിന് വൻ ഭൂരിപക്ഷമാണ് ഉള്ളത്. 15 അംഗങ്ങൾ യുഡിഎഫിന് ഉള്ളപ്പോൾ, അഞ്ച് അംഗങ്ങൾ മാത്രമാണ് എൽഡിഎഫിനുള്ളിത്. ഇത് കൂടാതെ രണ്ട് സ്വതന്ത്രാംഗങ്ങളും പഞ്ചായത്തിലുണ്ട്. ഇതിൽ ഏഴ് കോൺഗ്രസ് അംഗങ്ങളും അഞ്ച് എൽഡിഎഫ് അംഗങ്ങളും ഒത്തു ചേർന്ന് വിയോജനക്കുറിപ്പ് നൽകിയതോടെയാണ് പഞ്ചായത്തിലെ ബജറ്റ് പാസാകാതിരുന്നത്. കോൺഗ്രസിന് പത്ത് അംഗങ്ങളും, കേരള കോൺഗ്രസിന് നാലും മുസ്ലീം ലീഗിന് ഒരംഗവുമാണ് ഉള്ളത്.
കേരള കോൺഗ്രസ് വിട്ട് കോൺഗ്രസിൽ എത്തിയ സജി തടത്തിലാണ് പ്രസിഡന്റ് സ്ഥാനം വഹിക്കുന്നത്. ബജറ്റ് പാസാക്കാനാവാത്ത സാഹചര്യത്തിൽ അംഗങ്ങളെ വിളിച്ച് ചേർത്ത് ബജറ്റ് പാസാക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ്.