കോട്ടയം: കോട്ടയം നഗരത്തിലെ അനധികൃത ഓട്ടോ സ്റ്റാൻഡുകൾക്കും പെർമിറ്റില്ലാത്ത ഓട്ടോ സർവീസുകൾക്കും എതിരെ ഓട്ടോ ടാക്‌സി വർക്കേഴ്‌സ് ഫെഡറേഷൻ സിഐടിയു ആർടിഓഫിസ് മാർച്ച് നടത്തി. കോട്ടയം നഗരത്തിൽ അനധികൃതമായുള്ള ഓട്ടോ സ്റ്റാൻഡുകൾക്കും പെർമിറ്റ് ഇല്ലാത്ത ഓട്ടോറിക്ഷാ സർവീസുകൾക്കും, ഓൺലൈൻ ടാക്‌സി കള്ള ടാക്‌സികൾക്കുമെതിരെയാണ് ആർടിഓഫിസ് മാർച്ച് നടത്തിയത്. മാർച്ചും ധർണയും സിഐടിയു ജില്ലാ സെക്രട്ടറി അഡ്വ.കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സന്തോഷ് കുറ്റിവേലി, സുനിൽ തോമസ്, അജികുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
Advertisements

