കോട്ടയം നഗരമധ്യത്തിൽ എക്സൈസിൻ്റെ കഞ്ചാവ് വേട്ട : 1.2 കിലോ കഞ്ചാവുമായി അസം സ്വദേശി എക്സൈസിന്റെ പിടിയിൽ : പിടിയിലായത് കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും

കോട്ടയം : കോട്ടയം നഗരത്തിൽ വിൽപ്പനയ്ക്ക് എത്തിച്ച 1.2 കിലാ കഞ്ചാവുമായി അസം സ്വദേശിയെ എക്സൈസ് അറസ്റ്റ് ചെയ്തു. കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ആർ ജയചന്ദ്രന്റെ നിർദ്ദേശാനുസരണം കോട്ടയം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഇ പി സിബി യുടെ നേതൃത്വത്തിലുള്ള സംഘമാണ് കോട്ടയം കെഎസ്ആർടിസി ബസ്റ്റാൻഡിൽ നിന്നും അസം സ്വദേശിയെ പിടികൂടിയത്. അസം നാഗോൺ, കാമപുർ പരിധിയിൽ താമസിക്കുന്ന ഉമർ ഫാറൂഖിയെ ആണ് എക്സൈസ് സംഘം പിടികൂടിയത്. കഴിഞ്ഞദിവസം രാത്രി എട്ടുമണിയോടുകൂടി കോട്ടയം കെഎസ്ആർടിസി ബസ്റ്റാൻഡ് ഭാഗത്തായിരുന്നു സംഭവം. കോട്ടയം എക്സൈസ് സർക്കിൾ പാർട്ടിയും എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗവുമായ എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ് ,കോട്ടയം എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ എന്നിവർ അടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. അസമിൽ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് വിൽപ്പന നടത്തുകയായിരുന്നു പ്രതി. പരിശോധനയിൽ കോട്ടയം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഇ പി സിബി, എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ്,അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ, ആനന്ദരാജ്, ബി സന്തോഷ് കുമാർ, എക്സൈസ് ഇന്റലിജൻസ് ബ്യൂറോ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ, രഞ്ജിത്ത് കെ നന്ദിയാട്ട്, കോട്ടയം എക്സൈസ് സർക്കിൾ ഓഫീസ് പ്രിവന്റ് ഓഫീസർ, ഹരികൃഷ്ണൻ ടി എ,സിവിൽ എക്സൈസ് ഓഫീസർ പ്രവീൺ ശിവാനന്ദ്, എക് സൈസ് ഡ്രൈവർ അനസ് എന്നിവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles