അയ്മനത്ത് സ്വർണം പണയം വച്ചും കൃഷിയിറക്കിയ കർഷകർക്ക് ദുരിതം; 250 ഏക്കർ പാടശേഖരത്ത് മടവീണു; മടവീഴ്ച തടയാൻ ചോരനീരാക്കി കർഷകർ രംഗത്ത് 

അയ്മനം : സ്വർണം പണയം വച്ചും കടംവാങ്ങിയും പാടത്ത് വിത്തു വിതച്ച കർശകർക്ക് ഇരുട്ടടിയായി മഴ. അയ്മനം പഞ്ചായത്തിലെ പാടശേഖരത്തിലാണ് മട വീണത്. പഞ്ചായത്തിലെ  മങ്ങാട്ടുകുഴി പുത്തൻകരി പാടശേഖരത്തിന്റെ വടക്കേപ്പുറംബണ്ടിൽ ഇന്നു രാവിലെയും മട വീഴ്ച്ച ഉണ്ടായി. നാലാമത് തവണയാണ് ഇപ്പോൾ മടവീഴ്ച ഉണ്ടാകുന്നത്. കർഷകരുടെയും നാട്ടുകാരുടെയും പ്രയത്നത്താൽ അതും തടയാനുള്ള ശ്രമം നടക്കുകയാണ്.

Advertisements

 അയ്മനം പഞ്ചായത്തിലെ ആദ്യം വിത നടത്തിയ പാട ശേഖരമാണിത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

250 ഏക്കറോളം വരുന്ന പാടത്തിൽ നാല് മോട്ടോറുകൾ ആണ് പ്രവർത്തിക്കുന്നത്.  കർഷകർ പലിശയ്ക്ക് പണം എടുത്തും വസ്തു പണയം വച്ചും, സ്വർണ്ണം പണയം വെച്ചും ആണ് കൃഷി ഇറക്കിയിരിക്കുന്നത്. നെൽകൃഷി ആശ്രയിച്ച് ഉപജീവനമാർഗം നടത്തുന്ന നിരവധി കർഷക കുടുംബങ്ങളാണ് ഇവിടെയുള്ളത്. കൃഷി നശിച്ചാൽ കടക്കെണിയിൽ ആകുമെന്നും, അതിനാൽ കൃഷി സംരക്ഷിക്കുന്നതിന്  അടിയന്തരമായി സാമ്പത്തിക സഹായം ലഭ്യമാക്കണമെന്നുമാണ് പാടശേഖരസമിതി ആവശ്യപ്പെടുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.