കോട്ടയം: തിരുവഞ്ചൂർ ജുവനൈൽ ഹോമിൽ നിന്നും മൂന്നു കുട്ടികളെ കാണാതായി. മൂന്നു പേരും ജുവനൈൽ ഹോമിൽ നിന്നും ചാടിയതായാണ് റിപ്പോർട്ട്. പുതുപ്പള്ളി സ്വദേശി അഖിൽ ദിൽസൺ, അയർക്കുന്നം സ്വദേശി അഭിനവ് കൃഷ്ണ, കൂരോപ്പട സ്വദേശി കാർത്തിക് രതീഷ് എന്നിവരെയാണ് കാണാതായത്. ഇവരെ കണ്ടെത്തുന്നതിനായി അയർക്കുന്നം പൊലീസ് അന്വേഷണം ആരംഭിച്ചു. ഇവരെ കണ്ടെത്തുന്നവർ അയർക്കുന്നം പൊലീസിലോ തിരുവഞ്ചൂർ ജുവനൈൽ ഹോമിലോ അറിയിക്കുക. ഫോൺ: 0481 2546660.
Advertisements