കോട്ടയം: ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യൽ സർവ്വീസ് സൊസൈറ്റി നടപ്പിലാക്കി വരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിയുള്ള കുട്ടികൾക്കായി സ്‌കൂൾ ബാഗുകൾ വിതരണം ചെയ്തു. കോട്ടയം ലയൺസ് ക്ലബ്ബിന്റെ സഹകരണത്തോടെ ലഭ്യമാക്കിയ ബാഗുകളുടെ വിതരണോദ്ഘാടനം തെള്ളകം ചൈതന്യയിൽ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി നിർവ്വഹിച്ചു.
അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യൽ സർവ്വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. സുനിൽ പെരുമാനൂർ, ഏറ്റുമാനൂർ മുനിസിപ്പൽ ചെയർപേഴ്സൺ ലൗലി ജോർജ്ജ് പടികര, കോട്ടയം ലയൺസ് ക്ലബ്ബ് പ്രസിഡന്റ് പ്രൊഫ. ഡോ. മാത്യു ജേക്കബ്, കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസർ ബബിത റ്റി. ജെസ്സിൽ എന്നവർ പ്രസംഗിച്ചു. ലയൺസ് ക്ലബ്ബ് ഭാരവാഹികളായ സണ്ണി ജി. താന്നിക്കൽ, ബിജി പുന്നൂസ് പച്ചിക്കര, എൻ. ധർമ്മ രാജൻ, കുരുവിള ജേക്കബ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കെ.എസ്.എസ്.എസിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്ന അഗാപ്പെ സ്പെഷ്യൽ സ്‌കൂൾ വിദ്യാർത്ഥികൾക്കും സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയിലെ അംഗങ്ങളുടെ കുട്ടികൾക്കുമായാണ് സ്‌കൂൾ ബാഗുകൾ വിതരണം ചെയ്തത്.