കോട്ടയം : കോട്ടയം ബേക്കർ ജംഗ്ഷനിൽ സ്വകാര്യ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. ബേക്കർ ജംഗ്ഷനിൽ ക്യു ആർ എസിനു മുന്നിൽ 6.15 ഓട് കൂടിയായിരുന്നു അപകടം. ജീസൺസ് ബസുകളാണ് അപകടത്തിൽ പെട്ടത്. മുന്നിൽ സഞ്ചരിച്ച ബസ് പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതോടെ പിന്നാലെ എത്തിയ ബസ് പിന്നിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. നിസാര പരിക്കേറ്റ ഇവരെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബ്ലോക്കിന് തുടർന്ന് മുന്നിൽ പോയ ബസ് പെട്ടെന്ന് ബ്രേക്ക് ഇട്ടതോടെ പിന്നാലെ എത്തിയ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് പിന്നിൽ ഇരിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് നഗരത്തിൽ ഗതാഗതം താൽക്കാലികമായി തടസ്സപ്പെട്ടു. ബേക്കർ ജംഗ്ഷനിൽ ബസ്സിന്റെ ഗ്ലാസ് തകർന്നുവീണത് മറ്റു യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കി. ട്രാഫിക് പോലീസ് സ്ഥലത്തെത്തി ബസ്സുകൾ സംഭവ സ്ഥലത്ത് നിന്നും മാറ്റി.