കോട്ടയം സമ്പൂർണ്ണ ഡിജിറ്റൽ ജില്ല : ബാങ്കിങ്ങ് രംഗത്തെ സേവനങ്ങൾ എല്ലാം ഡിജിറ്റലായി

കോട്ടയം : റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെയും എസ് എൽ ബി സി കേരളയുടെയും ആഭിമുഖ്യത്തിൽ ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടുകൂടി കോട്ടയം ലീഡ് ബാങ്ക് നടപ്പാക്കിയ ഡിജിറ്റൽ കോട്ടയം പദ്ധതിക്ക് പരിസമാപ്തിയായി. ഇതോടുകൂടി തൃശ്ശൂർ ജില്ലയ്ക്ക് ശേഷം കേരളത്തിലെ രണ്ടാമത്തെ സമ്പൂർണ്ണ ഡിജിറ്റൽ ജില്ലയായി കോട്ടയം മാറി.

Advertisements

കോട്ടയം ജില്ലയിലെ വിവിധ ബാങ്കുകളിലെ 50 ലക്ഷത്തോളം വരുന്ന സേവിങ്സ് ബാങ്ക് അക്കൗണ്ട് ഉടമകളേയും 70,000 ത്തോളം വ്യവസായിക അക്കൗണ്ടുകളെയും ഏതെങ്കിലും ഒരു ഡിജിറ്റൽ സേവനം ഉപയോഗിക്കുവാൻ പര്യാപ്തമാകുക എന്നതായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം. ഒക്ടോബർ 2021ൽ തുടക്കംകുറിച്ച ഈ പദ്ധതി മുഖേന ജില്ലയിലെ വിവിധ ഇടങ്ങളിൽ 750 പരം ഡിജിറ്റൽ ബോധവൽക്കരണ ക്യാമ്പുകൾ ലീഡ് ബാങ്കിന്റെയും എഫ്.എൽ.സി യുടെയും നേതൃത്വത്തിൽ സംഘടിപ്പിക്കുകയുണ്ടായി. തികച്ചും സുരക്ഷിതമായ രീതിയിൽ ഡിജിറ്റൽ സേവനങ്ങൾ എങ്ങനെ ഉപയോഗപ്പെടുത്താം എന്ന് പൊതുജനങ്ങളെ ബോധവൽക്കരിക്കുകയായിരുന്നു ഈ ക്യാമ്പുകളുടെ ലക്ഷ്യം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചെറുകിട-തെരുവോര കച്ചവടക്കാർ, ഓട്ടോറിക്ഷ-ടാക്സി തൊഴിലാളികൾ, എന്നിങ്ങനെ ചെറിയ തുകകൾ കൈമാറ്റം ചെയ്യുന്ന ഒരു വലിയ സമൂഹത്തെ ആധുനിക പണമിടപാട് മാർഗ്ഗങ്ങളിലേക്ക് കൊണ്ടുവരിക എന്നുള്ള ഒരു വലിയ ദൗത്യമാണ് ഈ പദ്ധതി വിഭാവനം ചെയ്തത്. പദ്ധതിയുടെ വിവിധ ഘട്ടങ്ങൾ കൃത്യമായ ഇടവേളകളിൽ വിശകലനം ചെയ്യുകയും, ഈ മാസം നടന്ന അവലോകന യോഗത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കോട്ടയം ജില്ലയെ സമ്പൂർണ ഡിജിറ്റൽ ജില്ലയായി പ്രഖ്യാപിക്കുവാൻ തീരുമാനിക്കുകയും ചെയ്തു.

ഇന്ന് കോട്ടയം കെ.പി.എസ് മേനോൻ ഹാളിൽ ജില്ലാ കളക്ടർ ഡോക്ടർ പി കെ ജയശ്രീ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റീജിയണൽ ഡയറക്ടർ റീനി അജിത്തിന്റെയും എസ്. ബി.ഐ കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ ശ്രീകാന്തിന്റെയും സാന്നിധ്യത്തിൽ, എസ്.എൽ.ബി.സി കൺവീനറും കാനറാ ബാങ്ക് ജനറൽ മാനേജരുമായ എസ്.പ്രേംകുമാർ കോട്ടയം ജില്ലയെ സമ്പൂർണ്ണ ഡിജിറ്റൽ ജില്ലയായി പ്രഖ്യാപിച്ചു.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ജനറൽ മാനേജർ സെഡ്റിക് ലോറൻസ്, എസ് ബി ഐ ജനറൽ മാനേജർ .വന്ദന മെഹറോത്ര, എസ് ബി ഐ ഡെപ്യൂട്ടി ജനറൽ മാനേജർ മാരായ സുരേഷ് വാക്കിയിൽ, സന്തോഷ്.എസ് ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റ് മിനിമോൾ ലിസ് തോമസ്, നബാർഡ് ഡി.ഡി.എം റെജി വർഗീസ്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ റീജണൽ മാനേജർ ജയദേവ് നായർ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കോട്ടയം എൽ.ഡി.ഓ കാർത്തിക് എ.കെ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
കോട്ടയം ജില്ല ലീഡ് ഡിസ്ട്രിക്ട് മാനേജർ വിനോദ് കുമാർ വി, ഈ സംരംഭവുമായി സഹകരിച്ച് കോട്ടയം ജില്ലയെ പൂർണ്ണ ഡിജിറ്റൽ ജില്ലയാക്കി മാറ്റുവാൻ യത്നിച്ച എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.