കോട്ടയം :യുകെയിൽ മലയാളി യുവാവ് ആശുപത്രിയിൽ കുഴഞ്ഞുവീണു മരിച്ചു.
നെടുംകുന്നം മുളയംവേലി മുരിക്കാനിക്കൽ ഷൈജു സ്കറിയ ജയിംസ് (37) ആണ് മരിച്ചത്. ദിവസങ്ങൾക്ക് മുൻപാണ് ഷൈജുവിന്റെ ഭാര്യ നിത്യ പ്രസവിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിത്യയ്ക്ക് കൂട്ടായി ആശുപത്രിയിൽ കഴിയുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.
ഡെറിഫോഡ് യൂണിവേഴ്സിറ്റി എൻഎച്ച്എസ് ആശുപത്രിയിലെ ശുചിമുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണു മരണകാരണം എന്നാണ് റിപ്പോർട്ടുകൾ.
ദിവസങ്ങൾക്കു മുൻപാണ് ഷൈജു മകൾ ജനിച്ച സന്തോഷം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
മൂത്ത മകനെ സ്കൂളിൽ വിടുന്നതിനായി വീട്ടിലേക്കു പോയ ഷൈജു തിരിച്ച് ആശുപത്രിയിൽ വന്നശേഷം കാന്റീനിലേക്കു പോയി. ഏറെനേരമായിട്ടും കാണാതെ വന്നതിനെത്തുടർന്നു നടത്തിയ അന്വേഷണത്തിൽ ശുചിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
2 വർഷം മുൻപാണു കുവൈത്തിൽ നിന്ന് യുകെയിലേക്കു പോയത്. സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു. നിത്യ പ്ലിമത്ത് യൂണിവേഴ്സിറ്റി ആശുപത്രിയിൽ നഴ്സാണ്.