കോട്ടയം നഗരമധ്യത്തിൽ പൊലീസിനെ വെട്ടിച്ച് ഓടിച്ച ന്യൂജെൻ ബൈക്ക് മറിഞ്ഞു; ബൈക്ക് ഓടിച്ച യുവാവിന് ഒപ്പമുണ്ടായിരുന്ന പെൺകുട്ടി ബൈക്ക് മറിഞ്ഞതോടെ ഓടിരക്ഷപെട്ടു; യുവാവിനെ പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തു; നടുറോഡിൽ വീണത് എസ്.എം.ഇ വിദ്യാർത്ഥികളായ മലപ്പുറം തിരുവനന്തപുരം സ്വദേശികൾ

ചന്തക്കടവിൽ നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ
കോട്ടയം: നഗരത്തിൽ പൊലീസിന്റെ വാഹന പരിശോധന നടക്കുന്നത് കണ്ട് അമിത വേഗത്തിൽ ഓടിച്ചു പോന്ന ന്യൂജെനറേഷൻ ബൈക്ക് മറിഞ്ഞു. ബൈക്ക് ഓടിച്ച യുവാവിന് ഒപ്പം ബൈക്കിലുണ്ടായിരുന്ന യുവാവ് ഓടിരക്ഷപെട്ടു. സംഭവത്തിൽ ഉൾപ്പെട്ട യുവാവിനെ പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തു. യുവാവിന് കാര്യമായ പരിക്കില്ല. സംഭവത്തെ തുടർന്ന് ചന്തക്കടവിൽ ആളുകൾ കൂടിയത് ഗതാഗതക്കുരുക്കിന് അടക്കം ഇടയാക്കി. എസ്.എം.ഇ വിദ്യാർത്ഥികളായ മലപ്പുറം സ്വദേശിയായ യുവാവും, തിരുവനന്തപുരം സ്വദേശിയായ പെൺകുട്ടിയുമാണ് റോഡിൽ വീണത്. യുവാവ് മദ്യലഹരിയിലായിരുന്നതായി പൊലീസ് പറഞ്ഞു.

Advertisements

വെള്ളിയാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. കോട്ടയം കഞ്ഞിക്കുഴിയിൽ പൊലീസിന്റെ വാഹന പരിശോധന നടക്കുകയായിരുന്നു. ഇതിനിടെയാണ് ന്യൂജനറേഷൻ ബൈക്കിൽ പെൺകുട്ടിയെയുമായി അമിത വേഗത്തിൽ യുവാവ് പാഞ്ഞെത്തിയത്. ഇത് കണ്ട് പൊലീസ് സംഘം ബൈക്കിന് കൈ കാണിച്ചു. എന്നാൽ, പൊലീസിനെക്കണ്ട് അപകടകരമായ രീതിയിൽ ഇയാൾ ബൈക്ക് ഓടിച്ച് നഗരത്തിലേയ്ക്കു പോരുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ സമയം കഞ്ഞിക്കുഴിയിൽ നിന്നും പൊലീസ് ഇയാളുടെ ബൈക്കിന്റെ നമ്പർ സഹിതം വിശദാംശങ്ങൾ നഗരത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് സംഘത്തിന് കൈമാറി. ഈ സമയം ചന്തക്കവല ഭാഗത്ത് വച്ച് പൊലീസ് സംഘം ബൈക്ക് തടയാൻ ശ്രമിച്ചെങ്കിലും ബൈക്ക് ഓടിച്ചു പോകാനുള്ള ശ്രമത്തിനിടെ ഇയാൾ റോഡിൽ വീഴുകയായിരുന്നു. സ്‌റ്റോപ്പിൽ നിന്നും മുന്നോട്ടെടുത്ത സ്വകാര്യ ബസ് കണ്ട് വെട്ടിച്ചു മാറ്റിയപ്പോഴാണ് ബൈക്ക് റോഡിൽ മറിഞ്ഞത്. ബൈക്ക് മറിഞ്ഞതിനു പിന്നാലെ, ഇതിലുണ്ടായിരുന്ന പെൺകുട്ടി ഇറങ്ങിയോടി. ഇതോടെയാണ് നാട്ടുകാർ സംഭവം ശ്രദ്ധിച്ചത്.

ഇവിടെ ഉണ്ടായിരുന്ന നാട്ടുകാർ ചേർന്ന് യുവാവിനെ തടഞ്ഞു വച്ചു. തുടർന്ന്, ട്രാഫിക് പൊലീസ് സംഘത്തെ വിവരം അറിയിച്ചു. ട്രാഫിക് പൊലീസ് സ്ഥലത്ത് എത്തിയ യുവാവിനെ കസ്റ്റഡിയിൽ എടുത്തു. ഇയാൾ ഹെൽമറ്റ് ധരിച്ചിരുന്നില്ല. യുവാവിന് ലൈസൻസും ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. മദ്യലഹരിയിലായിരുന്ന ഇയാളെ വൈദ്യപരിശോധനയ്ക്കു വിധേയനാക്കിയ ശേഷം കേസെടുക്കുമെന്നും ട്രാഫിക്് എസ്.ഐ ജാഗ്രതാ ന്യൂസ് ലൈവിനോടു പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.