കോട്ടയം: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെ കൊന്നു സംസ്‌ക്കരിക്കുന്ന പ്രവൃത്തികൾ പൂർത്തീകരിച്ചു. പക്ഷിപ്പനി സ്ഥിരീകരിച്ച വെച്ചൂർ പഞ്ചായത്തിലെ നാല്, അഞ്ച് വാർഡുകളിലെ കട്ടമട പ്രദേശത്തെ താറാവുകളെ കൊന്നു നശിപ്പിക്കൽ വെള്ളിയാഴ്ച രാത്രിയിൽ പൂർത്തീകരിച്ചു. 7317 താറാവുകളെയാണ് ഇവിടെ വെള്ളിയാഴ്ച കൊന്നു സംസ്‌ക്കരിച്ചത്. ഉണ്ണിഭവൻ ഉദയപ്പൻ(1979), തോട്ടുവേലിച്ചിറ നാസർ(1575), മണലേൽ വിനോദ്(2543), ഗിരിലാൽഭവൻ ഗിരീഷ് (1220)എന്നിവരുടെ താറാവുകളെയാണ് കൊന്നു സംസ്‌ക്കരിച്ചത്.
ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച വെച്ചൂർ, അയ്മനം, കല്ലറ, കുമരകം പഞ്ചായത്തുകളിലെ നാലിടങ്ങളിലായി 33,934 താറാവുകളെയാണ് ദ്രുതകർമ്മസേന കൊന്നു സംസ്‌ക്കരിച്ചത്. വെച്ചൂർ, കുമരകം പഞ്ചായത്തുകളിലെ പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളിൽ ശനിയാഴ്ച അണുനശീകരണ പ്രവർത്തനങ്ങൾ നടക്കും.