താഴത്തങ്ങാടി : ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെയും, തിരുവാർപ്പു പഞ്ചായത്തിന്റെയും, കോട്ടയം നഗരസഭയുടെയും സഹകരണത്തോടെ, കോട്ടയം വെസ്റ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന 123 ആ മത് കോട്ടയം മത്സര വള്ളംകളിയുടെ പ്രവർത്തനങ്ങളുടെ ഉത്ഘാടനം ബഹു. സഹകരണ – തുറമുഖ – ദേവസ്വം വകുപ്പ് മന്ത്രി ശ്രീ. വി. എൻ. വാസവൻ നിർവഹിച്ചു. കോട്ടയം എം. എൽ. എ. ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷനായിരുന്നു. ഫണ്ട് ഉത്ഘാടനം ജില്ലാ പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി. കെ. വി. ബിന്ദു, അർകാടിയ ഗ്രൂപ്പ് ചെയർമാൻ കെ. ടി. തോമസ് നൽകിയ ഫണ്ട് സ്വീകരിച്ചു ഉത്ഘാടനം ചെയ്തു.
സ്മരണിക പ്രവർത്തനങ്ങളുടെ ഉത്ഘാടനം തിരുവാർപ്പു പഞ്ചായത്തു പ്രസിഡന്റ് അജയൻ കെ മേനോൻ, ഡോ. നിതിഷ് മൗലാനയിൽ നിന്ന് ആദ്യ പരസ്യം സ്വീകരിച്ചു ഉത്ഘാടനം ചെയ്തു. കളിവള്ളങ്ങളുടെ രെജിസ്ട്രേഷൻ ഉത്ഘാടനം, കുമരകം ടൌൺ ബോട്ട് ക്ലബ്ബ് പ്രസിഡന്റ് കെ. മിഥുനിൽ നിന്നും ആദ്യ രെജിസ്ട്രേഷൻ സ്വീകരിച്ചുകൊണ്ട് അഡ്വ. വി. ബി. ബിനു ഉത്ഘാടനം ചെയ്തു. യോഗത്തിൽ കോട്ടയം വെസ്റ്റ് ക്ലബ്ബ് പ്രസിഡന്റ് കെ. ജി. കുരിയച്ചൻ, സെക്രട്ടറി അനീഷ് കുമാർ, നഗരസഭ കൌൺസിൽ അംഗങ്ങളായ ഷേബ മാർക്കോസ്, രഞ്ജിത് സി. ജി., ജിഷ ജോഷി, തിരുവാർപ്പു പഞ്ചായത്ത് അംഗം സെമീമ വി. എസ്,സുനിൽ എബ്രgഹാം, ലിയോ മാത്യു, പ്രൊഫ. കെ. സി. ജോർജ് എന്നിവർ പ്രസംഗിച്ചു.