തിരുവനന്തപുരം: പി.എഫ് തുക പാസാക്കി നൽകാൻ കൈക്കൂലിയായി ഹോട്ടൽ മുറിയിലേയ്ക്ക് അധ്യാപികയെ ക്ഷണിച്ച വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരന് സസ്‌പെൻഷൻ. വിദ്യാഭ്യാസ വകുപ്പിലെ പി.എഫ് വിഭാഗം നോഡൽ ഓഫിസർ കാസർകോട് സ്വദേശി ആർ.വിനോദ് ചന്ദ്രനെയാണ് വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്റ് ചെയ്തത്.
അധ്യാപികയെ ലൈംഗിക ഉദ്ദേശത്തോടെ ഹോട്ടൽ റൂമിലേക്ക് ക്ഷണിച്ചതായി പരാതി ലഭിച്ചതിനെ തുടർന്നാണ് വിനോയിയെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്.
കാസർകോട് ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ജൂനിയർ സൂപ്രണ്ട് ആയ ആർ. വിനോയ് ചന്ദ്രൻ ഗയിൻ പി എഫിന്റെ സംസ്ഥാന നോഡൽ ഓഫീസർ ആണ് .
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സർക്കാർ സേവനം ലഭ്യമാക്കാൻ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥൻ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായും കടുത്ത അച്ചടക്ക ലംഘനവും ഗുരുതരമായ കൃത്യവിലോപവും കാട്ടിയത് അന്വേഷണത്തിൽ ബോധ്യമായ സാഹചര്യത്തിലാണ് സസ്‌പെൻഷൻ. വിനോയ്ചന്ദ്രനെതിരെ വകുപ്പ്തല അച്ചടക്ക നടപടി അടിയന്തരമായി ആരംഭിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു.
കോട്ടയം സ്വദേശിയായ വിദ്യാഭ്യാസ വകുപ്പ് ജിവനക്കാരിയെ അശ്ലീല താല്പര്യത്തോടുകൂടി ഇയാൾ സമീപിക്കുകയായിരുന്നു. വീട് നിർമ്മാണത്തിനായി പിഎഫിൽ നിന്നും വായ്പ എടുക്കുന്നതിനായാണ് ജീവനക്കാരി അപേക്ഷ നൽകിയിരുന്നത്. ഈ അപേക്ഷ വിനോയ് ഒരു മാസത്തോളം തടഞ്ഞുവച്ചു. തുടർന്ന്, അപേക്ഷയിൽ തീരുമാനം ആകാതെ വന്നതോടെ ഫോണിൽ വിളിച്ച യുവതിയോട് വാട്സ് ആപ് കാളിൽ വിളിക്കാൻ ഇയാൾ ആവശ്യപ്പെടുകയായിരുന്നു.
വാട്സ് ആപ് കോളിൽ വിളിച്ചതോടെ ‘ഒരു പാലമിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും വേണമെന്ന്’ ഇയാൾ ആവശ്യപ്പെട്ടു. എനിക്ക് കാര്യം മനസിലായില്ല എന്ന് പറഞ്ഞ ജീവനക്കാരിയോട് വീഡിയോ കാളിൽ വരാനായിരുന്നു നിർദ്ദേശം. ഇതിന് തയ്യാറാകാതെ വന്നതോടെ താൻ അടുത്ത ദിവസം കോട്ടയത്ത് വരുന്നുണ്ടെന്നും ഈ സമയം, കോട്ടയം നാഗമ്പടത്തെ ഐശ്വര്യ അപ്പാർട്മെന്റിൽ മുറി എടുക്കാമെന്നും ഇവിടേക്ക് വരണമെന്നും നിർദ്ദേശിച്ചു. ഇതോടെ യുവതി വിജിലൻസ് എസ്പി വി.ജി വിനോദ് കുമാറിനെ സമീപിക്കുകയായിരുന്നു.
തുടർന്ന് മുറിയിലേക്കെത്തുമ്പോൾ 44 സൈസുള്ള ഷർട്ടും വാങ്ങിക്കൊണ്ടു വരണമെന്നും പ്രതി നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് യുവതി വാങ്ങിയ ഷർട്ടിൽ ബ്യൂ ഫിനോഫ്തലിൽ പൗഡറിട്ടാണ് വിജിലൻസ് സംഘം കൊടുത്തുവിട്ടത്. ഹോട്ടൽ മുറിയിൽ എത്തിയ ശേഷം യുവതി ഉള്ളിലേക്ക് കയറിയതിന് പിന്നാലെ വിജിലൻസ് സംഘം മുറിക്കുള്ളിലേക്ക് കയറി. പിന്നാലെ, ഇയാളെ കസ്റ്റഡിൽ എടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ വിനോയ് കുമാർ ഇപ്പോഴും റിമാൻഡിൽ കഴിയുകയാണ്.