കോട്ടയം : കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ഉദ്യോഗസ്ഥനും സഹ പ്രവർത്തകനും സസ്പെൻഷൻ. പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റ് ചെയ്ത ഇലക്ട്രിക്കൽ ഇൻസ്പെക്ടർ കെ.കെ.സോമൻ, കേസിൽ പ്രതി പട്ടികയിൽ ഉൾപ്പെട്ട അസി. ഇലക്ട്രിക്കൽ ഇൻസ്പെക്ടർ എസ്. ശ്രീധിൻ എന്നിവരെയാണ് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. കരാറുകാരനിൽ നിന്ന് 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കഴിഞ്ഞ ബുധനാഴ്ചയാണ് സോമനെ വിജിലൻസ് സംഘം പിടി കൂടിയത്. സോമനെ ഒന്നാം പ്രതിയും ശ്രീധിനെ രണ്ടാം പ്രതിയു മാക്കിയാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. സോമനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Advertisements