വൈദ്യുതി നിലച്ചാൽ ഫോണും നിശ്ചലം,ബി.എസ്.എൻ.എല്ലിനെതിരെ ഹർജിഉപഭോക്തൃ കോടതിയിൽ; ഹർജി നൽകിയത് പ്രസാദ് കുരുവിള

കോട്ടയം: വൈദ്യുതി നിലച്ചാൽ പ്രദേശത്തെ ബി.എസ്.എൻ.എൽ. ഫോണുകളും വൈഫൈ നെറ്റ് വർക്ക് സംവിധാനങ്ങളുമെല്ലാം സ്പോട്ടിൽ നിശ്ചലമാകും. കഴിഞ്ഞ മൂന്ന് വർഷക്കാലമായി കോട്ടയം ജില്ലയിലെ ബാറ്ററി ബാക്അപ്പ് ഇല്ലാത്ത ബി.എസ്.എൻ.എൽ. ടവറുകളുടെ അവസ്ഥ ഇതാണ്. ഫോൺ പ്രവർത്തനക്ഷമമാകുന്ന സമയങ്ങളിൽ കോൾ ഡ്രോപ്പാകുന്നതും പതിവാണ്.

Advertisements

ഇതിനെതിരെ നിരവധി പരാതികൾ ബന്ധപ്പെട്ടവർക്ക് നല്കിയെങ്കിലും നടപടി ഉണ്ടാകാത്തതിനെതിരെ പൊതുപ്രവർത്തകനും കെ.സി.ബി.സി. ടെമ്പറൻസ് മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിയുമായ പ്രസാദ് കുരുവിള ബി.എസ്.എൻ.എലിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയിൽ ഒരു ലക്ഷം രൂപാ നഷ്ടപരിഹാരം ആവശ്യപ്പെട്ടും മേലിൽ മൂന്നുവർഷക്കാലത്തേക്ക് സൗജന്യ സേവനം തന്റെ നിലവിലുള്ള നമ്പരുകൾക്ക് ആവശ്യപ്പെട്ടുമാണ് ബി.എസ്.എൻ.എൽ. ജനറൽ മാനേജർക്കെതിരെ കോട്ടയം ജില്ലാ ഉപഭോക്തൃ കോടതിയിൽ ഹർജി ഫയൽ ചെയ്തിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഹർജിക്കാരൻ ഈരാറ്റുപേട്ട സബ് ഡിവിഷന് കീഴിൽ കുന്നോന്നി ടവറിന് പരിധിയിൽ വരുന്ന ഉപഭോക്താവാണ്. കുന്നോന്നി ടവറും വൈദ്യുതി ബന്ധം നിലച്ചാൽ നിശ്ചലമാകും. ജനറേറ്റർ സൗകര്യമില്ലാത്തതും ബാറ്ററി ബാക്അപ്പ് ഇല്ലാത്തതുമാണ് ഈ ടവറുകൾ നേരിടുന്ന മുഖ്യ പ്രശ്നം. രൂക്ഷമായ ഈ പ്രശ്നം പരിഹരിച്ച് ഇടമുറിയാത്ത സേവനം ഉപഭോക്താക്കൾക്ക് നല്കണമെന്നും ഹർജിയിൽ പ്രസാദ് കുരുവിള ആവശ്യപ്പെടുന്നു.

Hot Topics

Related Articles