തെറിവിളിച്ചത് എന്തിനെന്ന് ചോദിച്ച് വെല്ലുവിളി; തിരിച്ച് പ്രതികരിച്ചപ്പോൾ ബസിനുള്ളിൽ നിന്നും വലിച്ചിറക്കി ഇടി ; തടയാൻ ശ്രമിച്ചപ്പോൾ ഇടിവള ഊരി മൂക്കിനിടി : തലയോലപ്പറമ്പിൽ സ്വകാര്യ ബസ് ജീവനക്കാരെ മർദിക്കുന്ന വീഡിയോ ജാഗ്രത ന്യൂസിന്

കോട്ടയം : തലയോലപ്പറമ്പിൽ സ്വകാര്യ ബസ് ജീവനക്കാരന് മർദനമർദ്ദനമേറ്റതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. വിദ്യാർഥികളെ ബെസ് ജീവനക്കാർ അസഭ്യം പറഞ്ഞതായി ആരോപിച്ചാണ് ബസ്സിൽ എത്തിയ സംഘം ഡ്രൈവറെയും ജീവനക്കാരെയും മർദ്ദിച്ചതെന്ന് യാത്രക്കാർ ജാഗ്രത ന്യൂസിനോട് പറഞ്ഞു. അസഭ്യം പറഞ്ഞതായി ആരോപിച്ച് ബൈക്ക് ബസ്സിന് കുറുകെ വയ്ക്കുകയും ഡ്രൈവറെ ഉള്ളിൽ നിന്നും വലിച്ചിറക്കി മർദിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ആക്രമണത്തിൽ സാരമായി പരിക്കേറ്റ ബസ് ഡ്രൈവർ കടുത്തുരുത്തി കാട്ടാമ്പാക്ക് സ്വദേശി ജിഷ്ണുവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisements

ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ഉണ്ടായ അക്രമ സംഭവത്തിൽ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നത്. തലയോലപ്പറമ്പ് ഡി ബി കോളജിന് മുന്നിലുണ്ടായ തർക്കത്തിന്റെ തുടർച്ചയായാണ് അക്രമസംഭവങ്ങൾ ഉണ്ടായതെന്നാണ് ലഭിക്കുന്ന സൂചന. കോളേജിനു മുന്നിൽ വിദ്യാർഥികളെ ബസ്സിൽ കയറി അതുമായി ബന്ധപ്പെട്ട ജീവനക്കാരും വിദ്യാർഥികളും തമ്മിൽ നേരിയ സംഘർഷം ഉണ്ടായിരുന്നു. ഇതിന് തുടർച്ചയായാണ് നെല്ലാപ്പാറയ്ക്ക് സമീപം സ്വകാര്യ ബസ് തടഞ്ഞ് വിദ്യാർത്ഥികൾ മർദനം അഴിച്ചുവിട്ടത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബൈക്കിലെത്തിയ വിദ്യാർഥിസംഘം ബസ്സിനുള്ളിൽ ഡ്രൈവറെ വലിച്ച് പുറത്തിടുകയുമായിരുന്നു. ഈ സമയം ബസ്സിനുള്ളിൽ ഉണ്ടായിരുന്ന മറ്റ് കോളേജിലെ വിദ്യാർത്ഥികൾ ബസ് ജീവനക്കാർ അസഭ്യം പറഞ്ഞില്ലെന്ന് അറിയിച്ചെങ്കിലും അക്രമിസംഘം മർദ്ദനം തുടരുകയായിരുന്നു. തടയാനെത്തിയ നാട്ടുകാരെയും വിദ്യാർഥികളെയും ആക്രമികൾ മർദ്ദിച്ചു. പ്രതിരോധിച്ച ബസ് ഡ്രൈവറുടെ മുഖത്ത് ഉപയോഗിച്ചാണ് അക്രമി സംഘം ആക്രമണം നടത്തിയത്.

ബസ് ഡ്രൈവറെയും ജീവനക്കാരെയും പത്തോളം വരുന്ന സംഘം വളഞ്ഞിട്ട് മർദ്ദിക്കുന്ന വീഡിയോയാണ് ജാഗ്രത ന്യൂസ് ലൈവിന് ലഭിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ജിഷ്ണു സംസാരിക്കാൻ പോലുമാവാത്ത സ്ഥിതിയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഒപ്പം പരിക്കേറ്റ ബസ് ജീവനക്കാരും വിദ്യാർഥികളും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. ആക്രമണത്തെ തുടർന്നാണ് കോട്ടയം എറണാകുളം റൂട്ടിൽ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകൾ സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

Hot Topics

Related Articles