കോട്ടയത്തെ രാത്രികാല ബസുകളിൽ ഹണിട്രാപ്പുമായി ‘മെഡിക്കൽ കോളേജ് ജീവനക്കാരി അമ്പിളി’ ! കുടുങ്ങിയവരിൽ ബസ് ജീവനക്കാരും യാത്രക്കാരും ഓട്ടോ ഡ്രൈവർമാരും; സൂക്ഷിച്ചിടപെടണമെന്ന നിർദേശവുമായി അമ്പിളിയുടെ കെണിയിൽ കുടുങ്ങിയവർ

കോട്ടയത്തു നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ

കോട്ടയം: നഗരത്തിൽ നിന്നും സർവീസ് നടത്തുന്ന രാത്രി കാല കെ.എസ്.ആർ.ടി.സി – സ്വകാര്യ ബസുകളിൽ ഹണിട്രാപ്പിന്റെ കെണിയൊരുക്കി യുവതി. മെഡിക്കൽ കോളേജ് ജീവനക്കാരി അമ്പിളിയെന്നു പരിജയപ്പെടുത്തിയ യുവതിയാണ് ഹണിട്രാപ്പ് ഒരുക്കി ബസ് ജീവനക്കാരെയും, യാത്രക്കാരെയും കുടുക്കുന്നത്. കോട്ടയം നഗരത്തിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപത്തെ ഓട്ടോറിക്ഷാ ഡ്രൈവർമാരിൽ ചിലരും അമ്പിളിയുടെ ഹണിട്രാപ്പിൽ കുടുങ്ങിയിട്ടുണ്ട്. രണ്ടായിരം മുതൽ 20000 രൂപ വരെ പലർക്കും നഷ്ടമായിട്ടുണ്ടെങ്കിലും ആരും പരാതിയുമായി രംഗത്ത് എത്തിയിട്ടില്ല. നാണക്കേട് ഭയന്നാണ് പലരും പരാതി നൽകാൻ മടിക്കുന്നത്.

Advertisements

ഒരു മാസത്തിലേറെയായി കോട്ടയം നഗരത്തിൽ സമാന രീതിയിൽ തട്ടിപ്പ് നടക്കുന്നുണ്ട്. രാത്രികാലങ്ങളിൽ സർവീസ് നടത്തുന്ന ദീർഘദൂര ബസുകളിലാണ് തട്ടിപ്പുമായി യുവതി കയറുന്നത്. മെഡിക്കൽ കോളേജ് ജീവനക്കാരിയാണെന്നു പരിചയപ്പെടുത്തി, കണ്ണൂർ, വയനാട് റൂട്ടിൽ സർവീസ് നടത്തുന്ന ദീർഘദൂര ബസുകളിലാണ് യുവതി കയറുന്നത്. തുടർന്ന്, ബസ് ജീവനക്കാരുമായി അടുപ്പം സ്ഥാപിക്കും. തുടർന്ന്, സാനിറ്റൈസറും മാസ്‌കും അടക്കമുള്ളവ നൽകിയ ശേഷമാണ് ബസ് ജീവനക്കാരുമായി അടുപ്പമുണ്ടാക്കുന്നത്. തുടർന്ന്, ആദ്യം തന്നെ ബസിൽ സ്ഥാനം പിടിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബസ് പുറപ്പെടുന്ന സമയമാകുമ്പോൾ തനിച്ചിരിക്കുന്ന പുരുഷന്മാരുടെ സീറ്റിലേയ്ക്കു മാറിയിരിക്കുന്ന യുവതി, ഇവരെ കെണിയിൽപ്പെടുത്തുന്നതായാണ് പരാതി ഉയർന്നിരിക്കുന്നത്. ബസിൽ ലൈറ്റ് അണച്ചശേഷം ഒപ്പമിരിക്കുന്ന പുരുഷൻ കടന്നു പിടിച്ചതായി ആരോപിച്ച് ബഹളമുണ്ടാക്കും. ഇതോടെ ബസിലുള്ളവരെല്ലാം ഇയാളുടെ സമീപത്തേയ്ക്ക് എത്തും. ഇതോടെ ബസ് പൊലീസ് സ്റ്റേഷനിലേയ്ക്ക് വിടാൻ ആവശ്യപ്പെടും. കേസ് വേണ്ടെങ്കിൽ രണ്ടായിരം രൂപ നൽകി ഒത്തു തീർപ്പാക്കാനാവും ആവശ്യം. നാണക്കേട് ഭയന്ന് പലരും ഇത് അംഗീകരിക്കുകയാണ് പതിവ്.

കുടുങ്ങിയതിൽ കണ്ടക്ടറും
കോട്ടയം കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ കണ്ടക്ടറാണ് കഴിഞ്ഞ ദിവസം സംഘത്തിന്റെ കെണിയിൽ കുടുങ്ങിയത്. ബസിൽ രാത്രിയിലെ യാത്ര കഴിഞ്ഞ് പുലർച്ചെയോടെയാണ് യുവതി നാഗമ്പടം സ്റ്റാൻഡിൽ എത്തിയത്. ഈ സമയം കണ്ടക്ടർ തന്നെ കടന്നു പിടിച്ചതായും പരാതി നൽകുമെന്നും ആരോപിച്ച് യുവതി രംഗത്ത് എത്തി. ബസിനുള്ളിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച യുവതി, ബസിന്റെ ഉടമ എത്തി നഷ്ടപരിഹാരം നൽകിയ ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്. യാത്രക്കാരിയോട് മോശമായി പെരുമാറിയ കണ്ടക്ടറെ ജോലിയിൽ നിന്നും പിരിച്ച് വിടുകയും ചെയ്തു.

‘അമ്പിളിയുടെ’ കെണിയിൽ കോട്ടയം ജില്ലയിലെ നിരവധി ആളുകൾ കുടുങ്ങിയിട്ടുണ്ട്. എന്നാൽ, പലരും നാണക്കേട് ഭയന്ന് ഒന്നും പുറത്ത് പറയാൻ തയ്യാറാകാറില്ല. ഇത് തന്നെയാണ് ഇവർ ഉപയോഗിക്കുന്നതും. നേരത്തെ കെ.എസ്.ആർ.ടി.സി ബസിലെ രാത്രി യാത്രയ്ക്കിടെ പരിചയപ്പെട്ട യുവാവിനെ ഹോട്ടൽ മുറിയിൽ എത്തിച്ച ശേഷം പീഡിപ്പിച്ചതായി ബഹളം വച്ച് പണം തട്ടിയെടുത്തതായുള്ള പരാതിയും ഇതേ യുവതിയ്‌ക്കെതിരെ ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ യുവതിയെ സ്വകാര്യ ബസുകളിൽ ഇപ്പോൾ കയറ്റാറില്ല. എന്നാൽ, കെ.എസ്.ആർ.ടി.സി ബസുകളിൽ റിസർവേഷൻ ചെയ്ത് കയറിയ യുവതി തട്ടിപ്പ് നടത്തുന്നതായാണ് ജാഗ്രതാ ന്യൂസ് ലൈവിനു ലഭിച്ച വിവരം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.