ബസ്സിറങ്ങിയാല്‍ അടുത്തെത്തുന്നത് മരണമായിരിക്കാം… ; അപകടക്കെണിയൊരുക്കുന്ന തിരുനക്കര ; അറിഞ്ഞിട്ടും അനക്കമില്ലാതെ നഗരസഭ  അധികൃതര്‍

കോട്ടയം : കോട്ടയം തിരുനക്കര ബസ് സ്റ്റാന്‍ഡ് പൊളിച്ചു മാറ്റിയിട്ട് മാസങ്ങളായി. എന്നാല്‍ പുതിയ സ്റ്റാന്‍ഡിന്റെ പണി ആരംഭിക്കാന്‍ നഗരസഭ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. അതേസമയം സ്റ്റാന്‍ഡിലൂടെ ബസ്സുകള്‍ കടത്തിവിടാന്‍ നഗരസഭ അധികൃതര്‍ അനുമതി നല്‍കിയതാണ് ഇപ്പോള്‍ കൂടുതല്‍ വിവാദങ്ങള്‍ക്കും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്കും വഴിതെളിക്കുന്നത്. സ്റ്റാന്‍ഡ് പൊളിച്ചു മാറ്റിയ ശേഷം ഇതിലൂടെ ബസ്സുകള്‍ കടത്തിവിടുന്നില്ലായിരുന്നു. എന്നാല്‍ കഴിഞ്ഞ ആഴ്ച മുതലാണ് ബസ്സുകള്‍ ഇത്തരത്തില്‍ കടത്തിവിടാന്‍ തുടങ്ങിയത്. വേണ്ട ക്രമീകരണങ്ങളില്ലാതെയാണ് ഇതിലൂടെ ബസ്സുകള്‍ കടത്തിവിടുന്നത് എന്നതാണ് പ്രശ്‌നങ്ങല്‍ സങ്കീര്‍ണ്ണമാക്കുന്നത്. ബസ്സുകള്‍ കയറിയിറങ്ങി പോകുന്നതിന് ഒരു നിയന്ത്രണങ്ങളുമില്ല. 

Advertisements

നിലവില്‍ ഡ്രൈവര്‍മാരുടെ ഇഷ്ടപ്രകാരമാണ് ഇതിലൂടെ ബസ്സുകള്‍ കയറിയിറങ്ങിപ്പോകുന്നത്. അതേ സമയം മറ്റ് സ്വകാര്യ വാഹനങ്ങളും ടാക്‌സി വാഹനങ്ങളും ഇതിലൂടെ നിയന്ത്രണമില്ലാതെ കടത്തിവിടുന്നു എന്നതാണ് മറ്റൊരു വിരോധാഭാസം. ബസ്സ് കാത്തിരിപ്പ് കേന്ദ്രമില്ലാത്തതിനാല്‍ തന്നെ ഇവിടെ ബസ്സ് കയറാന്‍ എത്തുന്ന യാത്രക്കാരും ദുരിതത്തിലായിരിക്കുകയാണ്. എന്നാല്‍ മറ്റ് സ്ഥലങ്ങളില്‍ നിന്ന് എത്തി തിരുനക്കരയില്‍ ബസ്സ് ഇറങ്ങുന്നവരുടെ അവസ്ഥയാണ് അതിലും പരിതാപകരം ഇവര്‍ എപ്പോള്‍ വേണമെങ്കിലും മറ്റൊരു ബസ്സിനടിയിലോ സ്വകാര്യ ടാക്‌സി വാഹനങ്ങളുടെ അടിയിലോ പെട്ടേക്കാം. ബസ്സിറങ്ങിയാല്‍ അടുത്തെത്തുന്നത് മരണമായിരിക്കാം… 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അത്തരത്തില്‍ സങ്കീര്‍ണ്ണമാണ് തിരുനക്കര പഴയ ബസ്റ്റാന്‍ഡിന്റെ അവസ്ഥ. എന്നാല്‍ അധികാരികള്‍ ഈ ഗൗരവ വിഷയത്തോട് തണുപ്പന്‍ സമീപനമാണ് സ്വീകരിക്കുന്നത്. കേവലമായ ഒരു ബോര്‍ഡ് മാത്രമാണ് പ്രദേശത്ത് നഗരസഭ സ്ഥാപിച്ചിരിക്കുന്നത്. അതില്‍ എഴുതിയിരിക്കുന്നതാകട്ടെ തിരുനക്കര ബസ്സ് സ്റ്റോപ്പ് എന്നും. നഗരസഭയുടെ മൂക്കിന്‍ തുമ്പത്ത് ഒരു ജീവന്‍ പൊലിയുമ്പോഴെങ്കിലും കണ്ണു തുറക്കുമോ അധികാരികള്‍….ഇതാണ് ഇന്ന് കോട്ടയത്തെ ജനങ്ങളുടെയാകെ ആശങ്ക.

Hot Topics

Related Articles