കോട്ടയം തലയോലപ്പറമ്പിൽ വിദ്യാർത്ഥികളും സ്വകാര്യ ബസ് ജീവനക്കാരും തമ്മിൽ വീണ്ടും സംഘർഷം; ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥികൾ സ്വകാര്യ ബസുകൾ തടയുന്നു; കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിന്റെ തുടർച്ചയെന്നു സൂചന

കോട്ടയം: തലയോലപ്പറമ്പിൽ വിദ്യാർത്ഥികളും സ്വകാര്യ ബസ് ജീവനക്കാരും തമ്മിൽ വീണ്ടും സംഘർഷം. ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥികൾ വീണ്ടും സ്വകാര്യ ബസുകൾ തടയുന്നു. കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തെ തുടർന്നാണ് ഇപ്പോൾ വിദ്യാർത്ഥികൾ വീണ്ടും സംഘർഷത്തിൽ ഏർപ്പെട്ടിരിക്കുന്നത്. തലയോലപ്പറമ്പ് ബസ് സ്റ്റാൻഡിൽ എത്തിയ വിദ്യാർത്ഥികൾ എറണാകുളം റൂട്ടിലുള്ള സ്വകാര്യ ബസുകൾ തടഞ്ഞിട്ടിരിക്കുകയാണ്.

Advertisements

കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് അവേമരിയ ബസിലെ ജീവനക്കാരും വിദ്യാർത്ഥികളും തമ്മിൽ തലയോലപ്പറമ്പിൽ സംഘർഷമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ തലയോലപ്പറമ്പ് ബസ് സ്റ്റാൻഡിൽ ഏറ്റുമുട്ടലുണ്ടായിരിക്കുന്നത്. വിദ്യാർത്ഥികൾ രാവിലെ സ്റ്റാൻഡിൽ എത്തിയ ശേഷം സ്വകാര്യ ബസുകൾ തടഞ്ഞിടുകയായിരുന്നു. ഇതേ തുടർന്ന്, എറണാകുളം റൂട്ടിലുള്ള ബസുകൾ സർവീസ് അവസാനിപ്പിച്ചു. പല ബസുകളും പലയിടത്തും നിർത്തിയിട്ടിരിക്കുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചൊവ്വാഴ്ചയുണ്ടായ സംഘർഷത്തിന്റെ തുടർച്ചയായി ബുധനാഴ്ച സ്വകാര്യ ബസുകൾ എറണാകുളം റൂട്ടിൽ പണിമുടക്ക് നടത്തിയിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് വിദ്യാർത്ഥികൾ ഇപ്പോൾ ബസ് സ്റ്റാൻഡിൽ എത്തി ബസുകൾ തടഞ്ഞിട്ടിരിക്കുന്നത്. ഇതോടെ തുടർച്ചയായ രണ്ടാം ദിവസമാണ് എറണാകുളം റൂട്ടിൽ ബസ് ഗതാഗതം തടസപ്പെടുന്നത്. ഇത് യാത്രക്കാരുടെ പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്. സ്വകാര്യ ബസുകളുടെ സമരം യാത്രക്കാരെയും സാരമായി ബാധിക്കുന്നുണ്ട്.

Hot Topics

Related Articles