ചുങ്കത്തു നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ
കോട്ടയം: നഗരമധ്യത്തിൽ ചുങ്കം ചാലുകുന്നിൽ വാഹനാപകടം. നിയന്ത്രണം വിട്ട കാർ റോഡരികിലെ പോസ്റ്റിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻ ഭാഗം പൂർണമായും തകർന്നെങ്കിലും ആർക്കും പരിക്കേറ്റില്ല. തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടെ ചുങ്കം – കോട്ടയം റോഡിൽ ദേശാഭിമാനി ഓഫിസിനു സമീപമായിരുന്നു അപകടം. കോട്ടയം ഭാഗത്തേയ്ക്കു വരികയായിരുന്ന കാറിൽ യുവാക്കളുടെ സംഘമായിരുന്നു ഉണ്ടായിരുന്നു. ഈ കാർ നിയന്ത്രണം വിട്ട് റോഡരികിലെ പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻ ഭാഗം ഏതാണ്ട് പൂർണമായും തകർന്നു. അപകടത്തെ തുടർന്നു ചുങ്കം ചാലുകുന്ന് വൺവേ റോഡിൽ അൽപനേരം ഗതാഗതം തടസപ്പെട്ടു. നാട്ടുകാർ ചേർന്ന് വാഹനം റോഡരികിലേയ്ക്കു മാറ്റിയിട്ടു.
Advertisements