കോട്ടയം നഗരത്തിൽ വീണ്ടും ബൗൺസ് കളി; ലക്ഷങ്ങൾ വച്ചുള്ള ബൗൺസ് കളി ആരംഭിച്ചത് കെ.എസ്.ആർ.ടി.സിയ്ക്കു സമീപം കല്യാൺ സിൽക്ക്‌സിനു സമീപത്തെ വാടക കെട്ടിടത്തിൽ; ലക്ഷങ്ങൾ വച്ചുള്ള ചീട്ടുകളിയും ബൗൺസ് കളിയും വ്യാപകമാകുന്നതായി പരാതി

കോട്ടയം: നഗരമധ്യത്തിൽ വീണ്ടും ബൗൺസ് കളി പുനരാരംഭിച്ചു. കോട്ടയം കെ.എസ്.ആർ.ടി.സിയ്ക്കു താഴെ ഇടവഴിയിലെ വാടക വീട് കേന്ദ്രീകരിച്ചാണ് ചീട്ടുകളിയ്ക്ക് സമാനമായ ബൗൺസ് കളി നടക്കുന്നത്. ലക്ഷങ്ങളാണ് ഈ കളത്തിൽ മറിയുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ജാഗ്രത ന്യൂസ് ലൈവ് വാർത്ത നൽകിയതിനെ തുടർന്ന് കോട്ടയം നഗരത്തിലെ ചീട്ടുകളി കളങ്ങൾക്ക് പൂട്ടു വീണിരുന്നു. ഇതിനു പിന്നാലെ ചിതറിപ്പോയ ചീട്ടുകളി സംഘങ്ങൾ സംഘടിച്ചാണ് ഇപ്പോൾ വീണ്ടും ബൗൺസ് കളി പുനരാരംഭിച്ചിരിക്കുന്നത്.

Advertisements

നേരത്തെ കോട്ടയം കല്യാൺ ജുവലറിയ്ക്കു ഇടവഴിയിലെ വീട്ടിൽ ചീട്ടുകളി വ്യാപകമായി നടന്നിരുന്നു. കോടിമതയിലെ ബഹു നില കെട്ടിടത്തിനു മുകളിൽ ചീട്ടുകളി നടക്കുന്നത് സംബന്ധിച്ചു ജാഗ്രത ന്യൂസ് ലൈവ് വാർത്ത നൽകുകയും, ഈ ചീട്ടുകളി അവസാനിപ്പിക്കുകയും ചെയ്തതോടെ നഗരമധ്യത്തിലെ വാടക കെട്ടിടത്തിലെ ചീട്ടുകളിയും താല്കാലികമായി അവസാനിപ്പിച്ചിരുന്നു. എന്നാൽ, ഇപ്പോൾ ഇവിടെ ബൗൺസ് കളി പുനരാരംഭിച്ചതായാണ് ലഭിക്കുന്ന വിവരം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മിക്ക ദിവസങ്ങളിലും രാത്രിയിൽ ബൗൺസ് കളി നടത്താറുണ്ട്. ഇത് കൂടാതെ വെള്ളിയാഴ്ചകളിലും ശനി ഞായർ ദിവസങ്ങളിലും രാത്രിയും പകലും വ്യാപകമായി കളി നടക്കുന്നുണ്ടെന്നാണ് വിവരം. ചീട്ടുകളിയ്ക്കു പിന്നിലെ സംഘങ്ങൾ പൊലീസിനടക്കം പണം നൽകിയാണ് കളിക്കുന്നതെന്നാണ് അവകാശപ്പെടുന്നത്. അതുകൊണ്ടു തന്നെ പൊലീസ് തങ്ങളെ ഒന്നും ചെയ്യില്ലെന്നും പറയുന്നതായും പറയുന്നു. ഈ സാഹചര്യത്തിൽ കർശനമായി നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് പ്രദേശവാസികൾ ഉയർത്തുന്നത്.

Hot Topics

Related Articles