കോട്ടയം ചങ്ങനാശേരിയിൽ എം.ഡിഎംഎയുമായി കുപ്രസിദ്ധ ക്വട്ടേഷൻ സംഘാംഗം പിടിയിൽ; തടയാനെത്തിയ എക്സൈസ് ഉദ്യോഗസ്ഥൻ്റെ കൈ തല്ലിയൊടിച്ച് അക്രമിയുടെ വിളയാട്ടം 

കോട്ടയം: ചങ്ങനാശേരിയിൽ ക്വട്ടേഷൻ സംഘാംഗമായ ക്രിമിനലിനെ വീര്യം കൂടിയ ലഹരി മരുന്നായ എംഡിഎംഎയുമായി എക്സൈസ് സംഘം പിടികൂടി. പിടികൂടാനെത്തിയ എക്സൈസ് ഉദ്യോഗസ്ഥൻ്റെ കൈ തല്ലിയൊടിച്ച പ്രതിയെ സാഹസികമായാണ് കീഴടക്കിയത്. ചങ്ങനാശ്ശേരി, പായിപ്പാട് മേഖലയിലെ  കുപ്രസിദ്ധ കോട്ടേഷൻ സംഘത്തിലെ പ്രധാനിയും കഞ്ചാവ്, എം.ഡിഎം.എ ഉൾപ്പെടെയുള്ള മയക്കമരുന്ന് മൊത്തവിപണയിലെ പ്രധാന ഇടനിലക്കാരനുമായ ചങ്ങനാശ്ശേരി പായിപ്പാട് സ്വദേശി കൊച്ചുപറമ്പിൽ റിയാസ്മോനെ ( ചാച്ചപ്പൻ  – 34)യാണ് കോട്ടയം എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ രാജേഷ് ജോണിൻ്റെ സംഘം പിടികൂടിയത്. ഇയാളിൽ നിന്നും 23 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. 

Advertisements

ചങ്ങനാശ്ശേരി മേഖലയിലെ കോളേജ് വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ഗ്രാമിന് 4000 രൂപ നിരക്കിൽ എംഡിഎംഎ വിതരണം ചെയ്തു വന്നിരുന്ന റിയാസ്മോനെ മുൻപ് എട്ട് കിലോ കഞ്ചാവുമായി പിടികൂടിയിരുന്നു. കോട്ടയം സൈബർ  സെല്ലിന്റെ സഹായത്തോടെ ഒരാഴ്ച നീണ്ട രഹസ്യ നീക്കത്തിനോടുവിൽ  നടത്തിയ അന്വേഷണത്തിൽ സ്പെഷ്യൽ സ്‌ക്വാഡ് ടീം പ്രതിയെ നിരീക്ഷിച്ചു വരുകയും കൃത്യമായി പ്ലാൻ ചെയ്ത ഓപ്പറേഷനിലൂടെ പ്രതിയെ പിടികൂടുകയുമായിരുന്നു. വീട്ടിൽ അലമാരയിലെ സേഫ് ലോക്കറിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന എംഡിഎംഎ നശിപ്പിക്കാൻ ശ്രമിച്ച പ്രതി അതി രാവിലെ വീട് വളഞ്ഞ എക്‌സൈസ് സംഘത്തിന് നേരെ മാരക ആയുധങ്ങളുമായി ആക്രമണം നടത്തി. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രതിയുടെ ആക്രമണത്തിൽ പ്രിവന്റീവ് ഓഫീസർ കെ. രാജീവിന്റെ ഇടതു കയ്യുടെ അസ്ഥിക്ക് പൊട്ടൽ സംഭവിക്കുകയും മറ്റു എക്‌സൈസ് ഉദ്യോഗസ്ഥർക്ക് പരിക്ക് ഏൽക്കുകയും ചെയ്തു. ബാംഗ്ലൂരിൽ നിന്നും വലിയ തോതിൽ ആവശ്യാനുസരണം  കടത്തികൊണ്ടു വന്നിരുന്ന എംഡിഎംഎ ആവശ്യക്കാർക്ക് രഹസ്യമായി സോഷ്യൽ മീഡിയ കോൺടാക്ട് വഴിയാണ് വിതരണം ചെയ്തിരുന്നത്. നിലവിലുള്ള നർക്കോട്ടിക് ഡ്രഗ്സ് ആക്ട് പ്രകാരം 10 ലക്ഷം രൂപ പിഴയും 20 വർഷം വരെ തടവ് ശിക്ഷയും കിട്ടാവുന്ന കുറ്റമാണ് പ്രതി ചെയ്തിരിക്കുന്നത്. 

എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ രാജേഷ് ജോണിനൊപ്പം പ്രിവന്റീവ് ഓഫീസർ കെ. രാജീവ്‌, സിവിൽ എക്‌സൈസ് ഓഫീസർമാരായ ദീപു ബാലകൃഷ്ണൻ, രതീഷ്. പി.ആർ, അനീഷ് രാജ്, വിനോദ്കുമാർ. വി, നിമേഷ് കെഎസ് , വനിത സിവിൽ എക്‌സൈസ് ഓഫീസർ ഹരിത മോഹൻ, എക്‌സൈസ് ഡ്രൈവർ അനിൽ. കെ.കെ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.