നാടിനെ നടുക്കിയ ദൃശ്യം മോഡൽ കൊലപാതകം ; മുത്തുകുമാർ കൊന്ന് കുഴിച്ചുമൂടിയത് ആത്മമിത്രമായ സുഹൃത്തിനെ ; മുത്തുകുമാറുമായി നാട്ടില്‍ ബന്ധമുണ്ടായിരുന്നതു ബിന്ദുമോന് മാത്രം ; കൊലപാതകത്തിന് പിന്നിലെ കാരണം തേടി പോലീസ് : വീഡിയോ കാണാം

കോട്ടയം : എല്ലാവരുടെയും പ്രിയപ്പെട്ടവനായിരുന്നു ബിന്ദുമോന്‍. അതിലുപരി ബിന്ദുമോനും പ്രതിയായ മുത്തുകുമാറും ആത്മമിത്രങ്ങളായിരുന്നു. ഒരു കിലോമീറ്ററോളം ദൂരത്തിലായിരുന്നു ഇവരുടെ വീടുകളെങ്കിലും ഇരുവരും വേര്‍പിരിയാത്ത കൂട്ടുകാര്‍. കൈതത്തില്‍ പ്രദേശത്തായിരുന്നു മുത്തുകുമാറിന്റെ താമസം. എട്ടുവര്‍ഷം മുൻപ് ആദ്യം വലിയ കലവൂരിലേക്കും തുടര്‍ന്നു ചങ്ങനാശ്ശേരിക്കും താമസംമാറിയ മുത്തുകുമാറിനെക്കുറിച്ച്‌ നാട്ടുകാര്‍ക്കു കൂടുതലായി അറിയില്ല. നാട്ടില്‍ മുത്തുകുമാറിന്റെ ഏറ്റവും അടുത്ത സുഹൃത്തും ബിന്ദുമോനായിരുന്നു.

Advertisements

കഴിഞ്ഞാഴ്ച ബിന്ദുമോനൊടൊപ്പം മുത്തുകുമാറിനെ പാതിരപ്പള്ളിയില്‍വെച്ചു ചില സുഹൃത്തുക്കള്‍ കണ്ടിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ നേതാജി ഷണ്മുഖം പ്രദേശത്തെ മരണാനന്തരച്ചടങ്ങിലും മണ്ണഞ്ചേരിയിലെ മറ്റൊരു മരണവീട്ടിലും പോകുകയാണെന്നു പറഞ്ഞാണു ബിന്ദുമോന്‍ വീട്ടില്‍നിന്നിറങ്ങിയത്. എന്നാല്‍, മണ്ണഞ്ചേരിയില്‍ എത്തിയില്ല. അന്നുരാവിലെ മറ്റു ചില സുഹൃത്തുക്കള്‍ ക്ഷണിച്ചെങ്കിലും അത്യാവശ്യകാര്യമുണ്ടെന്നു പറഞ്ഞ് ബിന്ദുമോന്‍ ഒഴിവായി. മുത്തുകുമാറുമായി നാട്ടില്‍ ബന്ധമുണ്ടായിരുന്നതു ബിന്ദുമോനു മാത്രമാണ്. മുത്തുകുമാര്‍ മുമ്പൊരു തവണ വീട്ടില്‍ വന്നുപോയതായി ബിന്ദുമോന്റെ വീട്ടുകാര്‍ പറയുന്നു. ബിന്ദുമോന്റെ സൗഹൃദങ്ങള്‍ കൂടുതലും പ്രദേശത്തിനു പുറത്തുള്ളവരുമായിട്ടായിരുന്നെന്നു സഹോദരന്‍ ഷണ്‍മുഖന്‍ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചെറുകിട കയര്‍ ഫാക്ടറിയിലെ ജോലിക്കു പുറമെ സ്ഥലക്കച്ചവടത്തില്‍ ബ്രോക്കര്‍മാരെയും ബിന്ദുമോന്‍ സഹായിക്കാറുണ്ടായിരുന്നു. ബിജെപി ആര്യാട് കിഴക്ക് മൂന്നാംവാര്‍ഡ് ചുമതലവഹിച്ചിരുന്ന ബിന്ദുമോന്‍ പാര്‍ട്ടി പഞ്ചായത്ത് കമ്മിറ്റിയംഗവും ആയിരുന്നു. മുത്തുകുമാറും ബിജെപി അനുഭാവിയാണ്. ഏതാനും വര്‍ഷം മുൻപ് ഒരുസംഘം ചെറുപ്പക്കാരും ബിന്ദുമോനും തമ്മില്‍ വഴക്കുണ്ടായപ്പോള്‍ ഇടനിലനിന്നതു മുത്തുകുമാറായിരുന്നു. തുടര്‍ന്നാണ് ഇവര്‍ ആത്മമിത്രങ്ങളായത്.

ആര്യാട് സ്വദേശി ബിന്ദുകുമാറിനെ കൊലപ്പെടുത്തി വീടിനുള്ളില്‍ കുഴിച്ചു കോണ്‍ക്രീറ്റ് ചെയ്ത് മൂടുകയായിരുന്നു മുത്തുകുമാര്‍. മുത്തുകുമാറിനെ കാണാനില്ലെന്ന പരാതി കിട്ടിയപ്പോള്‍ പൊലീസ് മൊബൈല്‍ കാള്‍ റെക്കോര്‍ഡ് പരിശോധിച്ച്‌ ബിന്ദുകുമാറിന് അവസാനം വന്ന ഫോണ്‍വിളി മുത്തു കുമാറിന്‍റേതാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ പൊലീസ് മുത്തു കുമാറിനെ വിളിച്ച്‌ അന്വേഷിക്കുമ്പോള്‍ ആ ദിവസം വിളിച്ചോ എന്ന് അറിയില്ല എന്ന തരത്തില്‍ ഒഴുക്കന്‍ മട്ടിലായിരുന്നു മറുപടി. പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയെങ്കിലും മുത്തുകുമാര്‍ മുങ്ങി.

ഇതില്‍ സംശയം തോന്നിയ പൊലീസ് മുത്തുകുമാര്‍ താമസിക്കുന്ന വാകവീട്ടിലെത്തി പരിശോധിച്ചു. അപ്പോഴാണ് വീടന്‍റെ ചായ്പില്‍ കോണ്‍ക്രീറ്റ് നിര്‍മാണം കണ്ടതും അത് പൊളിച്ച്‌ പരിശോധിച്ചതും. അതിനുള്ളില്‍ കണ്ടെത്തിയ മൃതദേഹം ബിന്ദുകുമാറിന്‍റേതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.