കോട്ടയം ചങ്ങനാശേരിയിൽ ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ മിന്നൽ പരിശോധന; ചങ്ങനാശേരിയിൽ നിന്നും നാലു കിലോ കഞ്ചാവുമായി അസം സ്വദേശി പിടിയിൽ; അസം സ്വദേശിയെ കുടുക്കിയത് പൊൻകുന്നത്ത് പിടികൂടിയ 300 ഗ്രാം കഞ്ചാവിനെ പിൻതുടർന്ന്

കോട്ടയം: ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് നടത്തിയ തന്ത്രപരമായ നീക്കത്തിനൊടുവിൽ നാലു കിലോ കഞ്ചാവുമായി അസം സ്വദേശി പിടിയിൽ. അസം ദിമാൻജി ഗുവഖാ ഖലിഹമാരി അസിം ചൻഗമി (25)നെയാണ് ചങ്ങനാശേരിയിൽ നിന്നും 4.4 കിലോ കഞ്ചാവുമായി പിടികൂടിയത്. നേരത്തെ പൊൻകുന്നം എസ്.എച്ച്.ഒ ഇൻസ്‌പെക്ടർ ടി.ദിലീഷിന്റെ നേതൃത്വത്തിൽ പൊൻകുന്നം ഭാഗത്ത് ജില്ലാ പൊലീസിന്റെ ലഹരി വിരുദ്ധ സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ 300 ഗ്രാം കഞ്ചാവുമായി യുവാവിനെ പിടികൂടിയിരുന്നു. ഇയാൾക്ക് കഞ്ചാവ് വിതരണം ചെയ്യുന്ന ആളെ കണ്ടെത്തുന്നതിനു വേണ്ടി നടത്തിയ പരിശോധനയിലാണ് ചങ്ങനാശേരി ഭാഗത്ത് നിന്നാണ് കഞ്ചാവ് ലഭിച്ചതെന്ന് കണ്ടെത്തിയത്. തുടർന്ന് കഞ്ചാവ് വിതരണക്കാരനായ അസം സ്വദേശി അസിമിന്റെ താമസ സ്ഥലത്ത് ജില്ലാ പൊലീസിന്റെ ലഹരി വിരുദ്ധ സംഘം പരിശോധന നടത്തുകയായിരുന്നു.

Advertisements

പൊൻകുന്നത്ത് നടത്തിയ പരിശോധനയിൽ കഞ്ചാവുമായി ഒരാളെ പിടികൂടുകയും അയാളെ ചോദ്യം ചെയ്തതിൽ പൊൻകുന്നം സബ് ജയിലിൽ വച്ച് പരിചയപ്പെട്ട ആസാം സ്വദേശിയായ ഒരാളാണ് കഞ്ചാവ് തന്നത് എന്നും. ഇയാൾ ചങ്ങനാശേരി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിനടുത്താണ് താമസിക്കുന്നത് എന്നുമുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ പോലീസ് പരിശോധന നടത്തുകയും, കഞ്ചാവ് കണ്ടെത്തുകയുമായിരുന്നു. ഒരുമാസം മുമ്പ് ഇയാളെ ഒന്നര കിലോ കഞ്ചാവുമായിചങ്ങനാശ്ശേരി എക്സൈസ് സ്‌ക്വാഡ് അറസ്റ്റ് ചെയ്യുകയും റിമാൻഡിൽ കഴിയുകയുമായിരുന്നു, കഴിഞ്ഞയാഴ്ചയാണ് ഇയാൾ ജാമ്യത്തിൽ ഇറങ്ങിയത്. ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കിട
യിൽ ചെറു പൊതികളിലാക്കിയാണ് ഇയാൾ കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്.
കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദി ന്റെ നിർദേശപ്രകാരം
ചങ്ങനാശ്ശേരി ഡിവൈഎസ്പി എ കെ വിശ്വനാഥന്റെ നേതൃത്വത്തിൽ
ചങ്ങനാശ്ശേരി എസ് എച്ച് ഒ ഇൻസ്പെക്ടർ വിനോദ് കുമാർ, എസ് ഐi മാരായ സുരേഷ് ബാബു, ബിജു, സന്തോഷ്‌ എസ്, സിവിൽ പോലീസ് ഓഫീസർമാരായ മാരായ ബിജോയ്‌,
കൃഷ്ണകുമാർ, ജയകുമാർ, പ്രതീഷ് എന്നിവരും ജില്ലാ ഡെൻസാഫ് ടീം ഉം ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതിയെ കോടതിയിൽ ഹാജരാക്കി.

Hot Topics

Related Articles